Tuesday, March 10, 2026 Last Updated 54 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.30 AM

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷ ചോദ്യപേപ്പറുകള്‍ പിന്‍വലിച്ച നടപടി ദുരൂഹമെന്ന്‌

പത്തനംതിട്ട: ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകളുടെ അറബ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌ ചോദ്യപേപ്പറുകള്‍ പിന്‍വലിച്ചതില്‍ ദുരുഹതയുണ്ടെന്ന്‌ എയ്‌ഡഡ്‌ ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ്‌ അസോസിയേഷന്‍.
ഇപ്പോള്‍ പുതിയവ വിതരണം ചെയ്‌തു തുടങ്ങിയിരിക്കുകയാണ്‌. ഹയര്‍സെക്കന്‍ഡറി വകുപ്പ്‌ ഇതിനുകാരണമായി പറഞ്ഞിരിക്കുന്നത്‌ ഈ വിഷയങ്ങളുടെ വിതരണം ചെയ്‌ത ചോദ്യപേപ്പറുകളുടെ പാക്കിങ്ങില്‍ തകരാര്‍ സംഭവിച്ചു എന്ന്‌ കോണ്‍ഫിഡന്‍ഷ്യല്‍ പ്രസ്‌ കണ്ടെത്തി എന്നതാണ്‌. പ്രസ്‌ പ്രിന്റ്‌ ചെയ്‌ത്, പാക്ക്‌ ചെയ്‌തു ഹയര്‍സെക്കന്‍ഡറി വകുപ്പിന്‌ കൈമാറുന്ന ചോദ്യപേപ്പര്‍, ഹയര്‍സെക്കന്‍ഡറി അധികൃതര്‍ നേരിട്ടാണ്‌ സ്‌കൂളുകളില്‍ എത്തിക്കുന്നത്‌. ഇങ്ങനെ സ്‌കൂളുകളില്‍ എത്തുന്ന ചോദ്യപേപ്പര്‍ ബണ്ടിലുകള്‍ ചീഫ്‌ സൂപ്രണ്ടും, ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ട്‌മാരും ഏറ്റുവാങ്ങുകയും, പൊട്ടിച്ച്‌ ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ തരംതിരിച്ച്‌ സീല്‍ ചെയ്‌ത് സൂക്ഷിക്കുകയും ആണ്‌ ചെയ്യുന്നത്‌.
പാക്കിങ്ങില്‍ തകരാറ്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ കണ്ടെത്താന്‍ കഴിയുക ചീഫ്‌ സൂപ്രണ്ടിനും, ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ടിനും ആയിരിക്കും. ഏതെങ്കിലും സ്‌കൂളുകളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റിന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടോ എന്ന്‌ വ്യക്‌തമാക്കേണ്ടതുണ്ട്‌.
പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ പുറത്തായപ്പോള്‍ പോലും, പിശക്‌ പറ്റിയ അധ്യാപകരില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ ഈടാക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ള വകുപ്പ്‌, രണ്ട്‌ ചോദ്യ പേപ്പറുകളുടെ കാര്യത്തില്‍ എന്ത്‌ വീഴ്‌ചയാണ്‌ സംഭവിച്ചത്‌ എന്ന്‌ വ്യക്‌തമാക്കണമെന്നും, ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള അട്ടിമറി സാധ്യത ഉണ്ടായിട്ടുണ്ടോ എന്ന്‌ സര്‍ക്കാര്‍ അനേ്വഷിക്കണമെന്നും ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സംസ്‌ഥാന സെക്രട്ടറി പി ചാന്ദിനി ഉദ്‌ഘാടനം ചെയ്‌തു . ജില്ലാ പ്രസിഡന്റ്‌ ഡോ. അനിത ബേബി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി മീന ഏബ്രഹാം, ജില്ലാ സെക്രട്ടറി എസ്‌ രേഷ്‌മ, ട്രഷറര്‍ ഡാലിയ ജോമോന്‍, പ്രിന്‍സിപ്പല്‍ ഫോറം അധ്യക്ഷ ജയ മാത്യൂസ്‌, ജ്യോതിസ്‌, വിനു മോഹന്‍, ജിനു ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW