Tuesday, March 10, 2026 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.30 AM

ജെറിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന്‌ മാതാവ്‌

പത്തനംതിട്ട : മേലേ വെട്ടിപ്പുറം സ്വദേശിയായ ആട്ടോ ഡ്രൈവറുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന്‌ ആവശ്യം. മേലെവെട്ടിപ്പുറം താന്നിക്കുഴിയില്‍ വീട്ടില്‍ ജെറിന്‍ രാജന്‍റെ (25) ദുരൂഹമരണം അന്വേഷിക്കണമെന്ന്‌ മാതാവ്‌ ലില്ലി രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈ 19 നാണ്‌ ജെറിനെ വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌ . വെട്ടിപ്പുറം സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കൂടാതെ മെബൈല്‍ റിപ്പയറിംഗ്‌ വീട്ടില്‍ ചെയ്‌തു കൊടുക്കുമായിരുന്നു . ജെറിനുമായി ഒരു സ്‌ത്രീ പരിചയപ്പെടുകയും സ്‌ഥിരമായി ഓട്ടം വിളിക്കാറുമുണ്ടായിരുന്നു . ജെറിന്‍റെ ഓട്ടോ ഡ്രൈവര്‍മാരായ രണ്ട്‌ കൂട്ടുകാര്‍ മുഖാന്തിരമാണ്‌ ഇവരെ പരിചയപ്പെട്ടത്‌ . ജോലി സ്‌ഥലത്ത്‌ പോകുന്നതിനും ഇവരെ തിരിച്ച്‌ വിളിച്ചു കൊണ്ടു വരുന്നതിനും ജെറിന്‍ പോകുമായിരുന്നു. രണ്ട്‌ ലക്ഷത്തി പതിനായിരം രൂപ സ്വരൂപിച്ച്‌ വീട്‌ പണിക്കായി സൂക്ഷിച്ചിരുന്നുവെന്ന്‌ മാതാവ്‌ പറഞ്ഞു. ആ തുക ആരും അറിയാതെ ജെറിന്‍ സ്‌ത്രീക്ക്‌ കൊടുത്തു. ജെറിന്‍ മരിച്ചതിന്‌ ശേഷം പണം സൂക്ഷിച്ച ബാഗ്‌ പരിശോധിച്ചപ്പോള്‍ അതില്‍ പണം ഇല്ലായിരുന്നു . മകന്‍ ഒരു ബുക്കില്‍ 2,10000 രൂപ നല്‍കിയിരുന്നയായി എഴുതി വച്ചിരുന്നു. ജെറിന്‍ മരിക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ ആ തുക ചോദിച്ച്‌ ഇവരുടെ ഭര്‍ത്താവുമായി വഞ്ചിപൊയ്‌കയില്‍ വെച്ചും വീട്ടില്‍ വെച്ചും വഴക്ക്‌ ഉണ്ടായിട്ടുണ്ട്‌ . ഇവര്‍ മുഖാന്തിരമുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കാരണമാണ്‌ മകന്‍ ആത്മഹത്യചെയ്‌തതെന്ന്‌ മാതാവ്‌ പറഞ്ഞു. മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിക്കാനും പൊലീസ്‌ തയാറായിട്ടില്ല. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ജില്ല പൊലീസ്‌ മേധാവിക്കും പരാതി നല്‍കിയിട്ടും യാതൊരു തുടര്‍ നടപടിക്കും തയ്യാറായിട്ടില്ല. വാര്‍ത്ത സമ്മേളനത്തില്‍ സഹോദരന്‍ ജസ്‌റ്റിനും പങ്കെടുത്തു.

Ads by Google
Advertisement
Tuesday 10 Mar 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW