Wednesday, March 11, 2026 Last Updated 47 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

വാടകവീട്‌ തരപ്പെടുത്തി കൊടുത്തവര്‍ വാതില്‍ തുറന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്‌ച

uploads/news/2026/03/829378/1.jpg

പൊന്‍കുന്നം: ദമ്പതികള്‍ രക്‌തം വാര്‍ന്നു മരിച്ചു കിടക്കുന്നത്‌ ആദ്യം കണ്ടത്‌ ഇവര്‍ക്കു വാടകവീട്‌ തരപ്പെടുത്തി കൊടുത്ത സുഹൃത്തുക്കള്‍. വീട്ടുടമ അറിയച്ചതിന്‍പ്രകാരം ഇവരെത്തി മറുതാക്കോല്‍ ഉപയോഗിച്ചു വാതില്‍ തുറന്നതാണ്‌.
പൊന്‍കുന്നം പഴയചന്തയ്‌ക്കടുത്ത്‌ തോണിപ്പാറ റോഡിലെ പുതുപ്പറമ്പില്‍ വീടിന്റെ മുകള്‍നിലയിലെ വാടകവീട്ടില്‍ രക്‌തത്തില്‍ കുളിച്ച നിലയിലാണ്‌ ആലപ്പുഴ എണ്ണയ്‌ക്കാട്‌ സ്വദേശിയും ജെ.സി.ബി. ഡ്രൈവറുമായ സാജന്‍, ഭാര്യ അനുഷ എന്നിവരെ ഇന്നലെ രാവിലെ കണ്ടത്‌. ഫോണ്‍ വിളിച്ചിട്ടും കതകില്‍ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനാല്‍ വീട്ടുടമയില്‍ നിന്നു താക്കോല്‍ വാങ്ങി സമീപവാസികള്‍ ചേര്‍ന്നു തുറന്നുകയറിയപ്പോള്‍ കണ്ടതു കഴുത്തില്‍ മുറിവേറ്റ്‌ രക്‌തം വാര്‍ന്ന്‌ മരിച്ചനിലയില്‍ അനുഷ.

സമീപം കഴുത്തില്‍ മുറിവോടെ മരിച്ച നിലയില്‍ സാജന്‍. കട്ടിലില്‍ എഴുന്നേറ്റിരുന്നു കരയുന്ന മകള്‍ മൂന്നുവയസുകാരി എറിക്കാ. തുടര്‍ന്ന്‌ ഉടന്‍ പോലീസെത്തി.

പുതുപ്പറമ്പില്‍ പാപ്പച്ചന്‍ തോമസിന്റെ വീടിന്റെ രണ്ടാംനിലയില്‍ വാടകയ്‌ക്കു താമസിക്കുന്ന ദമ്പതികള്‍ തമ്മില്‍ ഞായറാഴ്‌ച രാത്രിയില്‍ കലഹമുണ്ടായിരുന്നു.
നേരം പുലര്‍ന്നിട്ടും സാജനെയോ അനുഷയേയോ പുറത്തേക്കു കണ്ടില്ല. വീട്ടുടമ പാപ്പച്ചന്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി കോട്ടയത്തിനു പോയിരുന്നു. വീട്ടുടമ അറിയിച്ചതനുസരിച്ച്‌ ഇവര്‍ക്ക്‌ വീടുനല്‍കാന്‍ പരിചയപ്പെടുത്തിയവരെ വിളിച്ചുവരുത്തി. ഇവര്‍ ചേര്‍ന്ന്‌ ഉടമയുടെ പക്കലുള്ള താക്കോലുപയോഗിച്ച്‌ വീടുതുറന്നപ്പോഴാണു സംഭവമറിയുന്നത്‌.
ഇരുവരുടെയും സമീപത്തുനിന്നു പോലീസ്‌ കത്തി കണ്ടെടുത്തു. മൃതദേഹങ്ങളിലെ മുറിവുകളുടെ സാധ്യത വെച്ച്‌ അനുഷയെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം സാജന്‍ തന്റെ കഴുത്ത്‌ മുറിക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം.

ആലപ്പുഴ എണ്ണയ്‌ക്കാട്‌ സ്വദേശിയായ സാജന്റെ പേരില്‍ നാട്ടില്‍ മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ പ്രശ്‌നമുണ്ടാക്കിയതുള്‍പ്പെടെ കേസുകളുള്ളതായി പോലീസ്‌ പറയുന്നു.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW