Wednesday, March 11, 2026 Last Updated 46 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

വാഴൂരില്‍ വനിതാ ദിനാഘോഷം; നൂറു പിന്നിട്ട അമ്മമാരെ ആദരിച്ചു

uploads/news/2026/03/829377/4.jpg

വാഴൂര്‍: അന്താരാഷ്ര്‌ട വനിതാ ദിനത്തോടനുബന്ധിച്ച്‌ വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌ത്രീശക്‌തി സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊടുങ്ങൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ നൂറു വയസ്‌ പിന്നിട്ട മുതിര്‍ന്ന വനിതകളെ ആദരിച്ചത്‌ ചടങ്ങിന്‌ മാറ്റുകൂട്ടി.
വാഴൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്ര?ഫ. എസ്‌. പുഷ്‌കല ദേവി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ ബിന്ദു സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌ത്രീ ശാക്‌തീകരണത്തെയും അവകാശങ്ങളെയും കുറിച്ച്‌ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന്‌ വനിതകള്‍ക്കായി ക്വിസ്‌ മത്സരവും അന്താക്ഷരി മത്സരങ്ങളും നടന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ , ഹരിത കര്‍മ്മസേനാഗംങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW