Wednesday, March 11, 2026 Last Updated 47 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

മുണ്ടക്കയം-വാഗമണ്‍ റോഡ്‌ ടാറിങ്‌ ആരംഭിച്ചു

കൂട്ടിക്കല്‍: മുണ്ടക്കയം - കൂട്ടിക്കല്‍ - വാഗമണ്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാഗമണ്‍ ഭാഗത്തുനിന്നും ആരംഭിച്ചു. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരവും സമയവും ലാഭിച്ചുകൊണ്ട്‌ മുണ്ടക്കയം, കൂട്ടിക്കല്‍ ഭാഗത്തുള്ളവര്‍ക്ക്‌ കുറഞ്ഞ സമയം കൊണ്ട്‌ വാഗമണ്ണില്‍ എത്തിച്ചേരാനാകും.
നിലവില്‍ മുണ്ടക്കയത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വാഗമണ്ണിലേക്ക്‌ പോകണമെങ്കില്‍ ഈരാറ്റുപേട്ട വഴിയോ ഏലപ്പാറ വഴിയോ ചുറ്റിക്കറങ്ങി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട അവസ്‌ഥയായിരുന്നു.
എന്നാല്‍ പുതിയ റോഡ്‌ പൂര്‍ത്തിയാകുന്നതോടെ യാത്രാദൂരത്തില്‍ വലിയ കുറവുണ്ടാകും. ഇത്‌ വിനോദസഞ്ചാരികള്‍ക്കും നിത്യയാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമാകും.
കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനും ടൂറിസം മേഖലയ്‌ക്കും ഈ റോഡ്‌ വലിയൊരു കുതിച്ചുചാട്ടമാകും സമ്മാനിക്കുക, എം.എല്‍.എ അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എം.എല്‍.എ കെ.ജെ. തോമസ്‌ ഉള്‍പ്പെടെയുള്ള രാഷ്ര്‌ടീയ നേതൃത്വത്തിന്റെയും നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ്‌ പദ്ധതിക്ക്‌ വേഗം കൈവരുകയും പൊതുമരാമത്ത്‌-ടൂറിസം വകുപ്പ്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ പ്രത്യേക ഫണ്ട്‌ അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ആരംഭിക്കുകയും ചെയ്‌തത്‌
വാഗമണ്ണിലേക്കുള്ള എളുപ്പവഴിയെന്ന നിലയില്‍ കൂട്ടിക്കല്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുകയും
റോഡ്‌ സൗകര്യം മെച്ചപ്പെടുന്നതോടെ കൂട്ടിക്കല്‍ പഞ്ചായത്തിലെ വ്യാപാര-വാണിജ്യ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും,റോഡ്‌ പണി എത്രയും വേഗം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW