-->
പാലാ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. പൂവരണി പുറത്തേല്‍ വീട്ടില്‍ ജോസ് (66) എന്നയാളെ പാലാ അഡീഷ്‌ണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു.
പൂവരണി സ്വദേശിയായ സ്‌കറിയാ ചാക്കോയെ വിരോധത്താല്‍ 2018 മെയ് രണ്ടിനു പൂവരണി പള്ളിക്കു സമീപം വച്ചു വാക്കത്തി പോലുള്ള ആയുധം കൊണ്ടു വെട്ടി കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്.
പാലാ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടറായിരുന്ന അഭിലാഷ് കുമാര്‍. കെ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പാലാ പോലീസ് സേ്‌റ്റഷന്‍ ഇന്‍സ്‌പെക്‌ടറായിരുന്ന രാജന്‍ കെ. അരമനയാണു കുറ്റപത്രം സമര്‍പ്പിച്ചത്.