Wednesday, March 11, 2026 Last Updated 47 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

എന്‍.ജി.ഒ. അസോസിയേഷന്‍ വനിതാ ജീവനക്കാരുടെ പ്രതിഷേധ പൊങ്കാല

കോട്ടയം: ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങളുടെ മുന്‍കാല പ്രാബല്യം അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്‌ക്കാതെ ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടും ഡേറ്റാ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും, അഷ്വേര്‍ഡ്‌ പെന്‍ഷന്‍ നടപ്പിലാക്കാനുള്ള ശ്രമം ഉപേഷിച്ച്‌ സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്‌ കൊണ്ട്‌ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ കലക്‌ടറേറ്റിനു മുന്‍പില്‍ വനിതാ ജീവനക്കാരുടെ പ്രതിഷേധ പൊങ്കാല നടത്തി.
സംസ്‌ഥാന വനിതാ ഫോറം കണ്‍വീനര്‍ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു.
മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഗീതാ ശ്രീകുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്‌ഥാന ട്രഷറര്‍ വി.പി ബോബിന്‍, ജില്ലാ പ്രസിഡന്റ്‌ സതീഷ്‌ ജോര്‍ജ്‌ജ്, ജില്ലാ സെക്രട്ടറി സോജോ തോമസ്‌, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ ലീനാമോള്‍, ബിന്ദു എസ്‌, സജീനി മാത്യൂ രേഖ എം.ജി,ജയശ്രീ പി.ബി, ഷാഹിദ അന്‍സാരി, ഷീന പി എല്‍ ആശ, സന്ധ്യാ രവിന്ദ്രന്‍, വീ ജയശ്രീ , ശ്രീലത പി.എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW