Wednesday, March 11, 2026 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

എം.ജിയില്‍ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

കോട്ടയം: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വനിതകള്‍ക്കായി സ്വയരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ സ്വയംരക്ഷാ സാങ്കേതിക വിദ്യകള്‍, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വ്യക്‌തിഗത സുരക്ഷമാര്‍ഗങ്ങള്‍ എന്നിവ വിശദീകരിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലും അപകടസാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ പ്രതികരിക്കാന്‍ വനിതകളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചതെന്നു സര്‍വകലാശാല രജിസ്‌ട്രാര്‍ പ്രഫ.ഡോ.ബിസ്‌മി ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. അസംബ്ലി ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍വകലാശാലയിലെ വനിതാ ജീവനക്കാരും വിദ്യാര്‍ഥിനികളും പങ്കെടുത്തു.
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി പ്രശസ്‌ത എഴുത്തുകാരി എച്ച്‌. മുക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സിസ്‌റ്റര്‍ ജെസ്‌മി മുഖ്യപ്രഭാഷണം നടത്തി. അവസാനിക്കാത്ത ശുഭാപ്‌തി വിശ്വാസമാണ്‌ ഏത്‌ സമരത്തിനും അടിസ്‌ഥാനം എന്നും ജാതി, നിറം, ലൈംഗികത എന്നിവയിലടിസ്‌ഥാനമായ വിവേചനങ്ങള്‍ അധികാരം പണം എന്നിവയാല്‍ റദ്ദു ചെയ്യപ്പെടുന്നില്ല എന്നും എച്ചു മുക്കുട്ടി നിരീക്ഷിച്ചു.
സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ അധ്യാപിക സുസ്‌മിത സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവേഷകരായ പല്ലവി സണ്ണി, കൃപ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം സ്‌ത്രീപ്രതിനിധാനവും ജീവിതാനുഭവവും എന്ന വിഷയത്തെ മുന്‍നിര്‍ത്തി പാനല്‍ ചര്‍ച്ച നടന്നു. സ്‌കൂള്‍ ഓഫ്‌ ലേറ്റേഴ്‌സിലെ അധ്യാപിക ലിന്‍സി തങ്കപ്പന്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചയില്‍ ആതിര പ്രകാശ്‌, അപര്‍ണ തുളസീധരന്‍, രമ്യ വിശ്വനാഥ്‌, ആതിരാ പ്രമോദ്‌, ജയ്‌ജിക എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW