-->
ചങ്ങനാശേരി: യു.ഡി.എഫ് അവതരിപ്പിച്ച നഗരസഭ ബജറ്റ് ബി.ജെ.പി പിന്തുണയില്‍ പാസാക്കിയതെന്നു പ്രതിപക്ഷ നേതാവ് പി.എ നസീര്‍ ആരോപിച്ചു. ന്യൂതന പദ്ധതികള്‍ ഒന്നുമില്ലാത്ത വികസന കാഴ്‌ചപാടില്ലാത്ത ആവര്‍ത്തന വിരസതയുളള ബജറ്റാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഭരണ-പ്രതിപക്ഷ കൗണ്‍സിലറന്മാര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
നിലവിലുള്ള പദ്ധതിയുടെ കൂടെ പുതിയവയും കൂട്ടിവേണം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും ണം. 20 വര്‍ഷത്തിലേറെ കാലമായി നഗരം മാലിന്യമുക്‌തമാക്കണമെന്നു പറയുന്നു. എന്നാലിതുവരെ ഇതിനു പരിഹാരമായിട്ടില്ല. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. റോഡ് സൈഡില്‍ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. സ്‌കൂളുകളുടെ മുന്‍വശം ഉദ്യായനവത്‌കരിക്കണനെന്നു ഷൈനി ഷാജി ആവശ്യപ്പെട്ടു. ബജറ്റില്‍ മാലിന്യമുക്‌ത വത്‌ക്കരണത്തിനു പുതിയ പദ്ധതികള്‍ ഒന്നും തന്നെയില്ല. വാര്‍ഡുകളുടെ വികസനാവശ്യത്തിനായി എഴുതികൊടുത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലും പുതിയ പദ്ധതികള്‍ ഒന്നുമില്ല. എസ്.സി വിഭാഗത്തിനു തുക വര്‍ധിപ്പിച്ചിട്ടില്ല. സ്‌ളോട്ടര്‍ ഹൗസിന് 2 കോടി നീക്കി വെച്ചിരിക്കുന്നു. ഇതില്‍ വ്യക്‌തതയില്ലാന്നു സ്‌മിത സുനില്‍ പറഞ്ഞു.
മുന്‍ബാക്കി തുക കൈയ്യിലിരിക്കുന്നുണ്ടെന്നു ബജറ്റില്‍ പറയുന്നു. ഇത് ഏതു രീതിയിലാണു ക്യാഷായിട്ടാണോ സ്വര്‍ണമായിട്ടാണോ കൈയ്യിലുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. നഗരസഭയ്‌ക്കു കിട്ടാനുള്ള തുക പറയുന്നില്ല. നഗരസഭയുടെ മൂലധന ഫണ്ടില്ലാതാകുന്ന രീതിയാണു ബജറ്റില്‍ കാണുന്നതെന്നു ചാള്‍സ് പാലാത്തറ പറഞ്ഞു. തെരുവ് തട്ടുകട കച്ചവടക്കാരെക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല.
നഗരസഭയില്‍ നിന്നും അനുവദിച്ചു നല്‍കിയിട്ടുള്ള ഓട്ടോ സ്‌റ്റാന്റുകളില്‍ ഓട്ടോറിക്ഷാ ഡ്രൈവറന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ബജറ്റ് പരാജയമാണ്. ഇതു നവീകരിച്ച് അവതരിപ്പിക്കണമെന്നു ടി.പി അജികുമാര്‍ ആവശ്യപ്പെട്ടു. മാലിന്യമുക്‌ത പദ്ധതിക്കു തുക കൊള്ളിച്ചിരിക്കുന്നതു കൂട്ടണം. അംഗനവാടികള്‍ക്കു വെച്ചിരിക്കുന്ന തുകയും കൂട്ടണമെന്നു മോഹനന്‍ ആവശ്യപ്പെട്ടു.
നാടിന്റെ വികസനത്തിനോ ക്ഷേമത്തിനോ വേണ്ടി ബജറ്റില്‍ പുതിയതായി ഒന്നുമില്ല. സി.എന്‍.ജി പ്ലാന്റിന്റെ നടത്തിപ്പിനെക്കുറിച്ച് വ്യക്‌തതയില്ല. ആയുര്‍വേദ ആശുപത്രിയുടെ കെട്ടിടം പൊളിക്കുന്നതിനെക്കുറിച്ച് ബജറ്റില്‍ പറയുന്നു. എന്നാല്‍ ആശുപത്രി എങ്ങോട്ട് മാറ്റി സ്‌ഥാപിക്കുമെന്നോ കെട്ടിടം പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആശുപത്രി പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്നോ പറയുന്നില്ലായെന്നു ബീന ജോബ് പറഞ്ഞു. പെരുന്നയില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്‌റ്റേഡിയം എല്ലാവിധ കായിക മേഖലകള്‍ക്കും കൂടി ഉള്ളതാകണം. നഗരത്തില്‍ തെരുവ് നായ്‌ക്കളുടെ ശല്യം കൂടുകയാണ്. ഇവയെ നിയന്ത്രണവിധേയമാക്കണമെന്നു സീയാദ് ആവശ്യപ്പെട്ടു. വികസന കാഴ്‌ചപ്പാടില്ലാത്ത ബജറ്റാണിത്. നഗരസഭയ്‌ക്കു ലഭിക്കുന്ന സി.എസ്.ആര്‍ ഫണ്ട് നഷ്‌ടപ്പെടുത്താതെ പ്രയോജനപ്പെടുത്തണമെന്ന് എല്‍സമ്മ ജോബ് പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനു സമീപം ബസ് ടെര്‍മിനല്‍ നിര്‍മിക്കണം. എ.സി റോഡിലെ ഒന്നാംപാലം ഉയര്‍ത്തി പണിയുന്നതിനുള്ള നടപടികളിലേക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എന്‍.പി.കൃഷ്‌ണകുമാര്‍ പറഞ്ഞു.
സി.എന്‍.ജി പ്രവര്‍ത്തിക്കണമെങ്കില്‍ 30 ടണ്‍ മാലിന്യം ദിവസേന വേണ്ടിവരും. ഇത്രയും മാനില്യം ഈ നഗരത്തില്‍ നിന്നും കിട്ടികയില്ല. സമീപ പ്രദേശത്തുനിന്നും മാലിന്യം ഇവിടെ എത്തിക്കേണ്ടതായി വരും. ഇത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുകളാകും. ഈ വാര്‍ഡില്‍ നിന്നും മാറ്റി സ്‌ഥാപിക്കണമെന്ന് അന്നമ്മ രാജു ചാക്കോ ആവശ്യപ്പെട്ടു.
പോത്തോടുള്ള 13 ഏക്കര്‍ സ്‌ഥലത്ത് പൊതുമേഖല സ്‌ഥാപനങ്ങള്‍ കൊണ്ടുവരണം. ഇങ്ങനെവന്നാല്‍ പ്രാദേശികമായി വികസനം ഉണ്ടാകുമെന്നു ബിനു പറഞ്ഞു. സിഎന്‍ജി പ്ലാന്റ് പ്രദേശത്ത് കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തു തീരുമാനിക്കണം. പ്രദേശത്തുള്ളത് മാറ്റി സ്‌ഥാപിക്കണമെന്നും ജോസഫ് ചാക്കോ ആവശ്യപ്പെട്ടു.
ബജറ്റ് ചര്‍ച്ചകള്‍ക്കു ശേഷം വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം നെജിയ മറുപടി പ്രസംഗം നടത്തി.നഗരസഭയ്‌ക്ക് ലഭിക്കേണ്ട വികസന ഫണ്ട് കഴിഞ്ഞ വര്‍ഷം മുതല്‍ ലഭിക്കുന്നില്ല. അതുകൊണ്ട് വികസന ഫണ്ട് ഒഴിച്ചു നിര്‍ത്തുകയും, ബാക്കി ഇപ്പോള്‍ അനുവദിച്ച എല്ലാ ഫണ്ടുകളും ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭിക്കുന്നതിന് പരിശ്രമിക്കുമെന്നും ചര്‍ച്ചയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം നെജിയ പറഞ്ഞു. തുടര്‍ന്നു നഗരസഭ ചെയര്‍മാന്‍ ജോമി ജോസഫ് ബജറ്റ് പാസാക്കിയതായി അറിയിച്ചു.