-->
ചെറുതോണി: വനവത്‌കരണത്തിന്റെ പേരില്‍ ചില കരിനിയമങ്ങള്‍ ജനങ്ങളില്‍ അടി ച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സംസ്‌ഥാന സര്‍ക്കാരിന് പിന്തുണ നല്‍കിയ മന്ത്രിയാണ് റോഷി അഗസ്‌റ്റിനെന്ന് ബി.ജെ.പി. സംസ്‌ഥാന വക്‌താവ് റെജി ലൂക്കോസ് ആരോപിച്ചു.
എന്‍.ഡി.എ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ യുടെ ചെറുതോണി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എം.എല്‍.എ. ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
പ്രതിഷേധ യോഗത്തില്‍ ഇടുക്കി നിയോജകമണ്ഡലം എം.എല്‍.എയ്‌ക്കെതിരെ ഉള്ള രാഷ്‌ട്രീയ കുറ്റപത്രം പ്രകാശനം ചെയ്‌തു.
ഇടുക്കി നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പ്രാദേശിക വിഷയങ്ങളില്‍ എം.എല്‍.എക്കെതിരെ എന്‍.ഡി.എ നേതാക്കന്മാര്‍ ശേഖരിച്ച ഒപ്പുകള്‍ ജില്ലാ നേതൃത്വത്തിന് കൈമാറി.
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.സി വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, എന്‍.ഡി.എ മണ്ഡലം പ്രസിഡന്റുമാരായ ലീന രാജു, അഡ്വ. സുജിത്ത് ശശി, പ്രസാദ് വിലങ്ങുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബി.ഡി.ജെ.എസ് സംസ്‌ഥാന സെക്രട്ടറി മനീഷ് കുടിക്കയത്ത്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. കുമാര്‍, സംസ്‌ഥാന സമിതി അംഗം ശ്രീനഗരി രാജന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രാജന്‍, ഷാജി നെല്ലിപ്പറമ്പില്‍, കെ.എന്‍ പ്രകാശ്, രത്നമ്മ ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.