Thursday, March 12, 2026 Last Updated 44 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.28 AM

റോഷി അഗസ്‌റ്റിന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്ര തുടങ്ങി

uploads/news/2026/03/829369/2.jpg

മൂലമറ്റം: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടാകാത്ത ഏക സംസ്‌ഥാനം കേരളമാണെന്ന്‌ സഹകരണ-തുറമുഖ വകുപ്പ്‌ മന്ത്രി വി.എന്‍. വാസവന്‍. മന്ത്രി റോഷി അഗസ്‌റ്റിന്‍ ക്യാപ്‌റ്റനായി നയിക്കുന്ന വികസന മുന്നേറ്റ യാത്ര മൂലമറ്റത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനം സമാനതകളില്ലാത്തതാണെന്നും അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനമായി മാറാനുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനായി മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇവിടേക്ക്‌ എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയ തയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുന്നതാണ്‌ ഇടതുമുന്നണിയുടെ നയം. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന്‌ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്‌. നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഇടതുമുന്നണി പ്രതിജ്‌ഞാബദ്ധം ആണെന്ന്‌ മന്ത്രി വ്യക്‌തമാക്കി.
ഇടുക്കിയെ ഏത്‌ പ്രതിസന്ധിയിലും ചേര്‍ത്തു നിര്‍ത്തുന്ന സര്‍ക്കാരാണിതെന്ന്‌ ചടങ്ങില്‍ സംസാരിച്ച മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഭൂരിഭാഗവും ബി.എം.ബി.സി നില്‍വാരത്തിലേക്ക്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. ചെറുതോണിയില്‍ കെ.എസ്‌.ആര്‍.ടി.സി സബ്‌ ഡിപ്പോ സ്‌ഥാപിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ ഉയര്‍ത്തി. ഇടുക്കി മണ്ഡലത്തില്‍ സര്‍വതല സ്‌പര്‍ശി യായ വികസനം ആണ്‌ നടപ്പാക്കിയതെന്ന്‌ മന്ത്രി പറഞ്ഞു. സമാപന സമ്മേളനം കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ ജോസ്‌ പാലത്തിനാല്‍ ഉദ്‌ഘാടനം ചെയ്‌തു. റോമിയോ സെബാസ്‌റ്റ്യന്‍ മാനേജരായ ജാഥയില്‍ എം.കെ. പ്രിയന്‍ ആണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. അംഗങ്ങളായ ഷാജി കാഞ്ഞമല, കെ. ജി. സത്യന്‍, കെഎല്‍ ജോസഫ്‌, സുനില്‍ സെബാസ്‌റ്റ്യന്‍, ഷിജോ തടത്തില്‍, ജയിംസ്‌ ണ്ടാക്കുഴി, സിനോജ്‌ വള്ളാടി, സോമന്‍ എസ്‌. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW