Wednesday, March 11, 2026 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.28 AM

ലോറിയുടെ ക്യാബിന്‍ മറിഞ്ഞ്‌ അപകടം: രണ്ടുപേര്‍ക്ക്‌ ഗുരുതര പരുക്ക്‌

uploads/news/2026/03/829367/4.jpg

പീരുമേട്‌: ഓടിക്കൊണ്ടിരിക്കെ ക്യാബിന്‍ മുന്നോട്ട്‌ മറിഞ്ഞതോടെ ലോറി നിയന്ത്രണം വിട്ട്‌ എതിരെ വന്ന കാറിലും റോഡരികിലെ വൈദ്യുതി പോസ്‌റ്റിലും ഇടിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട്‌ 5.15 ന്‌ മലയോര ഹൈവേയില്‍ മേമലയ്‌ക്ക് സമീപത്തായിരുന്നു അപകടം. ഏലപ്പാറയില്‍ നിന്നും കുട്ടിക്കാനം ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.
ബോണാമി സ്വദേശികളായ സതീഷ്‌ (44), സതീഷ്‌ കുമാര്‍ (49) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ക്യാബിന്‍ പെട്ടെന്ന്‌ മുന്നോട്ട്‌ മറിയുകയായിരുന്നു.
ഇതോടെ ലോറിയുടെ നിയന്ത്രണം നഷ്‌ടമാകുകയും എതിരെ വന്ന പീരുമേട്‌ പഞ്ചായത്തംഗം അനൂപ്‌ ചേലയ്‌ക്കലിന്റെ കാറില്‍ ഇടിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സമീപത്തെ വൈദ്യുതി പോസ്‌റ്റ് തകര്‍ ത്താണ്‌ ലോറി നിന്നത്‌. ലോറിയുടെ ക്യാബിന്‍ കൃത്യമായി ലോക്ക്‌ ചെയ്യാതെ ഓടിച്ചതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വണ്ടി ഓടി ക്കൊണ്ടിരിക്കെ ലോക്ക്‌ വിട്ടുപോയതോടെ ക്യാബിന്‍ റോഡിലേക്ക്‌ കുത്തനെ മറിയാന്‍ കാരണമായത്‌.
അപകടം നടന്ന ഉടനെ ലോറിയുടെ സഹായി വണ്ടിയില്‍നിന്നു പുറത്തേക്ക്‌ ചാടിയെങ്കിലും ഇയാള്‍ക്ക്‌ വീഴ്‌ചയില്‍ ഗുരുതരമായി പരുക്കേറ്റു. ഡ്രൈവര്‍ മറിഞ്ഞ ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ്‌ ഇദ്ദേഹത്തെ പുറത്തെടുത്തത്‌. ഇരുവരെയും ഉടന്‍ തന്നെ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.

Ads by Google
Advertisement
Tuesday 10 Mar 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW