Thursday, March 12, 2026 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.27 AM

വണ്ടന്‍മേട്‌ പഞ്ചായത്തിന്‌ 38 കോടിയുടെ ബജറ്റ്‌

കുമളി: അടിസ്‌ഥാന സൗകര്യ വികസനത്തിനും തൊഴിലവസര സൃഷ്‌ടിക്കും ഭവന നിര്‍മാണത്തിനും മുന്‍തൂക്കം നല്‍കി വണ്ടന്‍മേട്‌ പഞ്ചായത്തിന്‌ 2026- 27 ല്‍ 38 കോടിയുടെ ബജറ്റ്‌. പ്രസിഡന്റ്‌ സൂസന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ബിജു അക്കാട്ടുമുണ്ട ബജറ്റ്‌ അവതരിപ്പിച്ചു.
അടിസ്‌ഥാന സൗകര്യ വികസനം, തൊഴിലവസരസൃഷ്‌ടി, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്‌ ബജറ്റ്‌. 38,09,79521 രൂപ വരവും 35,60,98370 രൂപ ചിലവും 2,48,81151 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ ആണ്‌ അവതരിപ്പിച്ചത്‌. കാര്‍ഷിക മേഖലയ്‌ക്ക് 6.62 കോടി രൂപയും, മൃഗസംരക്ഷണ മേഖലയ്‌ക്ക് നാലു കോടി 53 ലക്ഷം രൂപയും ക്ഷീരവികസനത്തിന്‌ 36 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌. സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനായി 39 ലക്ഷം രൂപ വകയിരുത്തിയ ബജറ്റില്‍ കുടിവെള്ള വിതരണത്തിന്‌ 18 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക്‌ 14 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതി ദാരിദ്ര്യ മൈക്രോപ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി 13 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്‌ക്ക് 34 ലക്ഷത്തി എഴുപതിനായിരം രൂപയും വയോജന ക്ഷേമത്തിനായി 11 ലക്ഷം രൂപയും കുട്ടികളുടെ ക്ഷേമത്തിനായി 99 ലക്ഷം രൂപയും വനിതകളുടെ ശാക്‌തീകരണത്തിന്‌ 57 ലക്ഷം രൂപയും വൈദ്യുതി ഊര്‍ജമേഖലയ്‌ക്ക് മൂന്ന്‌ ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹ്യ സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ്‌ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസന്‍ ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റെജി ജോണി, ലക്ഷ്‌മി ശരവണന്‍, രമ്യ രമേശ്‌, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുരേഷ്‌ ശ്രീധരന്‍, ജാന്‍സി റെജി, പഞ്ചായത്ത്‌ സെക്രട്ടറി അനന്ദു എം. നായര്‍, ജി.പി രാജന്‍, ജഗദീശന്‍ അറുമുഖം കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി രാജന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്‌ഥര്‍, അംഗങ്ങള്‍, വിവിധ സാമൂഹ്യ സംഘടന രാഷ്ര്‌ടീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ബജറ്റ്‌ അവതരണ വേളയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 10 Mar 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW