-->
പീരുമേട്: ഭവന നിര്‍മാണത്തിനും ആരോഗ്യ- കുടിവെള്ള-വനിതാ ക്ഷേമത്തിനും പ്രാധാന്യം നല്‍കി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 86,489,024,9 രൂപ വരവും 86,3585249 രൂപ ചിലവും 13,050,00 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ജോണ്‍ പി. തോമസ് അവതരിപ്പിച്ചത്. വനിതാ ക്ഷേമത്തിന് 89,983,00 രൂപയും ഭിന്നശേഷിക്കാര്‍ക്കും 44,991,50 രൂപയും വയോജനങ്ങള്‍ക്കായി 44,991,50 രൂപയും നീക്കിവച്ചു. പി.എം.എ.വൈ ഭവന നിര്‍മാണ പദ്ധതിക്കായി 16,800,000 രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തില്‍ പ്രത്യേക ഘടക പദ്ധതി പ്രകാരം 48 ലക്ഷം രൂപയും പട്ടിക വര്‍ഗ വിഭാഗത്തിനായി 99,0000 രൂപയും നീക്കിവച്ചിട്ടുണ്ട്. പശ്‌ചാത്തല മേഖലയില്‍ വിവിധ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് പൊതുവികസന ഫണ്ടില്‍ ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് എട്ടു ലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറ് രൂപ വികസന ഫണ്ടില്‍ വകയിരുത്തി.
ശുചിത്വം മാലിന്യ സംസ്‌കരണം, ജല സംരക്ഷണം എന്നിവയ്‌ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ ഒന്നര കോടി രൂപ കുടിവെള്ളത്തിനായി വകയിരുത്തിയിട്ടുണ്ട്. വനിതാ ഗ്രൂപ്പ് സബ് സിഡി പദ്ധതികള്‍ക്ക് 47 ലക്ഷം രൂപയും, ക്ഷീര കര്‍ഷകര്‍ക്കു ധനസഹായത്തിനായി 11 ലക്ഷം രൂപയും ആരോഗ്യ മേഖലയ്‌ക്ക് അര കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിന് മുചക്ര വാഹനത്തിന് 25 ലക്ഷം രൂപ യും, പാലിയറ്റീവ് കെയറിനായി നായി 10 ലക്ഷം, ശാരീരീക വെല്ലുവിളി നേരിടുന്നവര്‍ക്കായി ഒന്‍പതു ലക്ഷം രൂപ, പട്ടികജാതി സംരംഭകര്‍ക്കായി 12 ലക്ഷം രൂപയും, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിക്കായി 50 ലക്ഷം രൂപ, എസ്.ടി പഠന മുറിക്കായി 10 ലക്ഷം രൂപ നീക്കി വച്ചു. കര്‍ഷകര്‍ക്ക് കാലിതീറ്റയ്‌ക്കായി 20 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി വിഹിതമായി 83 ലക്ഷം രൂപയും വകയിരുത്തി. പീരുമേട് താലൂക്ക് ആശുപത്രി വണ്ടി പെരിയാര്‍ സാമൂഹീക ആരോഗ്യ കേന്ദ്രം എന്നിവയ്‌ക്കു വിവിധ പദ്ധതികള്‍ക്കായി തുക നീക്കി വച്ചിട്ടുണ്ട്. റോഡ് ഇതര മെയിന്റന്‍സിന് 1.68 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്ന തുകയുടെ അടിസ്‌ഥാനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ 34,49,83,947യും പി.എം.എ.വൈ ഭവന പദ്ധതി (ജനറല്‍ ) 72000 00, (പട്ടികജാതി കേന്ദ്ര വിഹിതം) 50 ലക്ഷം, കേന്ദ്രവിഹിതം പട്ടിക വര്‍ഗ വിഭാഗം 10 ലക്ഷം, രൂപ എന്നിവയും പ്രതീക്ഷിക്കുന്ന ചിലവുകളില്‍ ഉള്‍പ്പെടുന്നു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. വിജയന്‍, സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിക്‌സണ്‍ ജോര്‍ജ്, അനിത സന്തോഷ്, വനിത മുരുകന്‍, ജോയിന്റ് ബി.ഡി.ഒ സന്തോഷ് മെമ്പര്‍മാരായ നൗഷാദ് വെംബ്ലി, പി.എ. അബ്‌ദുല്‍ റഷീദ്, ബിനോയ് കുര്യന്‍, ജി. മഹേന്ദ്രന്‍, വിത്സമ്മ ആന്റണി, കെ.കെ. ജീവാ മോള്‍, ദേവീ ഈശ്വരന്‍, കെ.ബി. ഷെമീന, ഷീല ടീച്ചര്‍ ഉദ്യോഗസ്‌ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.