-->
കട്ടപ്പന: കായിക മേഖലയ്‌ക്ക് ഊന്നല്‍ നല്‍കി കട്ടപ്പനയില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് വിഭാവനം ചെയ്‌ത് നഗരസഭാ ബജറ്റ്. കായിക ക്ഷമതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ദേശീയ നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മിക്കാന്‍ നഗരസഭ ലക്ഷ്യമിടുന്നതെന്നും ആയതിലേക്ക് സ്‌ഥലം വാങ്ങുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായും വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരണം നടന്നത്.
കട്ടപ്പന താലൂക്ക് ആശുപത്രിയെ ഘട്ടം ഘട്ടമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിനിടക്കമുള്ള പദ്ധതികളും ബജറ്റില്‍ ഉല്‍പ്പെടുത്തിയിരുന്നു. ആശുപത്രി യുടെ സ്‌ഥല സൗകര്യം വര്‍ധിപ്പിക്കുന്നതിനായി രണ്ട് ഏക്കര്‍ സ്‌ഥലം ഏറ്റെടു ക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നത്.
81,43,79,600 രൂപ വരവും 67,95,46,600 രൂപ ചെലവും 13,48,33,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ലീലാമ്മ ബേബി അവതരിപ്പിച്ചത്.
കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി 10 ലക്ഷം, ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്‌ഥാപിക്കാന്‍ 50 ലക്ഷം, കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ ഒരുകോടി, സംരംഭകര്‍ക്കായി ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കാന്‍ 50 ലക്ഷം എന്നിങ്ങനെയും കമ്പനിപ്പടിയില്‍ തൊടുപുഴ-പുളിയന്‍മല സംസ്‌ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ 25 ലക്ഷം, നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും 50.75 ലക്ഷം മുതല്‍മുടക്കില്‍ എല്‍.ഇ.ഡി ലൈറ്റുകളും 40 ലക്ഷം ചെലവഴിച്ച് കട്ടപ്പന നഗരത്തില്‍ സോളാര്‍ ലൈറ്റുകളും സ്‌ഥാപിക്കും.
വളം കീടനാശിനി വിതരണം- 20 ലക്ഷം, ഫലവൃക്ഷത്തൈ വിതരണം- 30 ലക്ഷം, വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷി- അഞ്ച് ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്- 20 ലക്ഷം, കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം- 20 ലക്ഷം, ബയോ ബിന്‍ വിതരണം- 40 ലക്ഷം, മാലിന്യ സംസ്‌കരണത്തിന് എം.സി.എഫ്/ആര്‍.ആര്‍.എഫ്- 50 ലക്ഷം, ക്രഡായി മോഡല്‍ കമ്പോസ്‌റ്റിങ്- 10 ലക്ഷം, പട്ടികജാതി, വര്‍ഗ വികസനം 1.17 കോടി, വയോജന പാര്‍ക്ക്- 20 ലക്ഷം, താലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും- 20 ലക്ഷം, ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകള്‍- 42 ലക്ഷം വനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡി- 10.8 ലക്ഷം, വനിതകള്‍ക്ക് ഓട്ടോറിക്ഷ- 9.6 ലക്ഷം, ഷീ ലോഡ്‌ജ്- 30 ലക്ഷം, ഉന്നതികളിലെ വീടുകളുടെ നവീകരണം- 19.5 ലക്ഷം, എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.