-->
ചേര്‍ത്തല: ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിനെതിരെ ജീവനക്കാരന്റെ ഒറ്റയാള്‍ സമരം. സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴിലെ ചേര്‍ത്തല ഫുഡ് ക്രാഫ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ജീവനക്കാരനായ എറണാകുളം മുളവുകാട് ഇല്ലിക്കല്‍ ജെയ് സണ്‍ ഡി. കുഞ്ഞയാണ് പ്രതിഷേധ സമരം നടത്തിയത്. വീട് ജപ്‌തി ഭീഷണിയിലാണെന്നും മുടങ്ങിയ രണ്ടുമാസത്തെ ശമ്പളവും മെഡിക്കല്‍ റി ഇംപേഴ്‌സ് ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുള്ള 125000 രൂപയും അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടയിരുന്നു പ്രതിഷേധം.
ഈ ആവശ്യമുന്നയിച്ച് പ്രിന്‍സിപ്പലിനും ഡയറക്‌ടര്‍ക്കും പരാതി നല്‍കി രണ്ട് ആഴ്‌ച കഴിഞ്ഞിട്ടും നടപടിയ ണ്ടാകത്തില്‍ പ്രതിഷേധിച്ചാണ് ഓഫീസിന് മുന്നില്‍ സമരം നടത്തിയതെന്നും ജെയ്‌സണ്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിച്ച് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനത്തില്‍ 15 വര്‍ഷമായി അസിസ്‌റ്റന്റ് ഇന്‍സ്‌ട്രക്‌ടര്‍ ഇയാള്‍ ജോലി ചെയ്യുന്നത്.
കേരളത്തില്‍ ആകെ ഇത്തരത്തില്‍ 13 സ്‌ഥാപനങ്ങളാണുള്ളത്. സ്‌ഥിരവും താല്‍ക്കാലികവുമായി 133 ജീവനക്കാരാണുള്ളത്. സര്‍ക്കാരില്‍ നിന്നും 2018 വരെ അഞ്ചുകോടി 22 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്റ് തുക രണ്ടു കോടി 33 ലക്ഷം രൂപയായി കുറച്ചു. ഇതോടെയാണ്
പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാത്ത സ്‌ഥിതിയായി. നിലവില്‍ വിവിധ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാലു മാസത്തെ ശമ്പളം കിട്ടാനുണ്ടൊന്നാണ് വിവരം. ജീവനക്കാരില്‍ നിന്നു പി.എഫിലേക്ക് അടയ്‌ക്കുന്നതിനുവേണ്ടി പിടിച്ചെടുത്ത തുക അടക്കുന്നതും പ്രതിസന്ധിയിലായി.
ഇതുമൂലം പലര്‍ക്കും വിരമിക്കല്‍ ആനുകൂല്യവും ലഭിക്കാത്ത സ്‌ഥിതിയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ എണ്ണം കുറക്കുകയും കുട്ടികളുടെ ഫീസ് വര്‍ധിപ്പിക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാര്‍ വെട്ടി കുറച്ച ഗ്രാന്റ് പുനസ്‌ഥാപിച്ചാല്‍ പ്രതിസന്ധി അകലുമെങ്കിലും ഇതിനാവശ്യമായ നടപടിയുണ്ടാകുന്നില്ലൊന്നാണ് വിമര്‍ശനം ഉയരുന്നത്.