Wednesday, March 11, 2026 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

തണല്‍മരം വീണ്‌ ആശുപത്രിയിലെ പാര്‍ക്കിങ്‌ ഷെഡ്‌ തകര്‍ന്നു

uploads/news/2026/03/829359/2.jpg

അമ്പലപ്പുഴ: സ്‌കൂള്‍ വളപ്പില്‍ ഭീഷണിയായി നിന്ന തണല്‍മരം വീണ്‌ ആശുപത്രി യിലെ വാഹന പാര്‍ക്കിങ്‌ ഷെഡ്‌ തകര്‍ന്നു. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത്‌ ട്രെയിനിങ്‌ സെന്ററിലെ ഷെഡാണ്‌ തകര്‍ന്നത്‌. അപകടം നടന്നത്‌ രാത്രിയിലായ തിനാല്‍ ആര്‍ക്കും പരുക്കില്ല.
കഴിഞ്ഞദിവസം വൈകിട്ടാണ്‌ സ്‌കൂള്‍ വളപ്പില്‍ നിന്ന കൂറ്റന്‍ ഞാറ മരം തൊട്ടടുത്തുള്ള ആശുപത്രി വളപ്പിലെ വാഹന പാര്‍ക്കിങ്‌ ഷെഡിന്റെ മുകളിലേക്ക്‌ നിലം പതിച്ചത്‌. അപകടത്തില്‍ ഷെഡിന്റെ മേല്‍ക്കൂരയും മതിലും തകര്‍ന്നു.
പകല്‍സമയത്ത്‌ ഇതിനുള്ളില്‍ ഡോക്‌ടര്‍മാരുടെയും മറ്റ്‌ ജീവനക്കാരുടെയുമടക്കം നിരവധി വാഹനങ്ങളാണ്‌ പാര്‍ക്ക്‌ ചെയ്യുന്നത്‌. വൈകിട്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാര്‍ക്കിങ്‌ ഷെഡിന്‌ തൊട്ടരികിലായി ഉണങ്ങിയ മറ്റൊരു മരം അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുകയാണ്‌. ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഇവിടെയെത്തുന്ന രോഗികള്‍ക്കും ജീവന്‌ ഭീഷണിയായാണ്‌ ഈ മരം നില്‍ക്കുന്നത്‌. മരം വെട്ടി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.മനീഷ്‌ അറിയിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW