Tuesday, March 10, 2026 Last Updated 25 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

കൈനകരി വട്ടക്കായല്‍ അഡ്വഞ്ചര്‍ ടൂറിസം

uploads/news/2026/03/829358/1.jpg

ആലപ്പുഴ: കുട്ടനാട്ടിലെ കായല്‍ടൂറിസത്തിന്‌ ഉണര്‍വേകി കൈനകരി വട്ടക്കായല്‍ ടെര്‍മിനല്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി നാടിന്‌ ഇന്ന്‌ സമര്‍പ്പിക്കും. വൈകിട്ട്‌ നാലിന്‌ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. സംസ്‌ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും
(ഡി.ടി.പി.സി) ചേര്‍ന്ന്‌ സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ്‌ സബ്‌സീ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ്‌ വട്ടക്കായല്‍ ടെര്‍മിനലില്‍ ഈ സാഹസിക ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്‌.
ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാ നെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്ക്‌ ജലസാഹസിക വിനോദങ്ങള്‍ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. ജെറ്റ്‌ സ്‌കീ, കനോയിങ്‌, കയാക്കിങ്‌, സ്‌പീഡ്‌ ബോട്ട്‌, ബനാന ബോട്ട്‌, പാരാസെയിലിങ്‌, വാട്ടര്‍ സ്‌കൂട്ടര്‍, പെഡല്‍ ബോട്ട്‌ തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികള്‍ക്കായി ലഘുഭക്ഷണ ശാലകള്‍ ഉള്‍പ്പടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
പ്രദേശവാസികള്‍ക്ക്‌ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുതിയ ഉണര്‍വ്‌ നല്‍കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന്‌ ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ്‌ പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങില്‍ തോമസ്‌.കെ. തോമസ്‌ എം. എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം ടെര്‍മിനലിലേക്കുള്ള വഴിയുടെ അടക്കം ശോച്യാവസ്‌ഥയ്‌ക്കെതിരെ പ്രദേശത്ത്‌ പ്രതിഷേധം ശക്‌തമാണ്‌.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW