Thursday, March 12, 2026 Last Updated 41 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

വനിതാ ദിനാഘോഷം നടത്തി

uploads/news/2026/03/829357/4.jpg

മൂലമറ്റം: സംസ്‌കാരവേദി ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാഘോഷത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അവാര്‍ഡ്‌ നേടിയ മൂലമറ്റം ബിഷപ്‌ വയലില്‍ മെഡിക്കല്‍ സെന്റര്‍ അഡ്‌മിനിട്രേറ്റര്‍ സിസ്‌റ്റര്‍ ആനീസ്‌ കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്‌റ്റിന്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വനിത വികസന കോര്‍പ്പറേഷന്‍ ഡയറക്‌ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ റോയ്‌ ജെ. കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. എസ്‌.എച്ച്‌ പ്ര?വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ മെര്‍ളിന്‍ അരീപ്പറമ്പില്‍ മുഖ്യ പ്രഭാഷണവും സിസ്‌റ്റര്‍ ഡോ. ആനി സിറിയക്‌ വനിതാദിന സന്ദേശവും നടത്തി.
തൊടുപുഴ: കേരളാ സറ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് യൂണിയന്‍ തൊടുപുഴ, അറക്കുളം, തൊടുപുഴ ടൗണ്‍ ബ്ലോക്ക്‌ വനിതാ സബ്‌ കമ്മിറ്റികളുടെ സംയുക്‌താഭിമുഖ്യത്തില്‍ അന്താരാഷ്‌ട്രവനിതാ ദിനാചരണം, ജില്ലാ പെന്‍ഷന്‍ഭവന്‍ ഹാളില്‍ നടത്തി. അറക്കുളം ബ്ലോക്ക്‌ വനിതാ സബ്‌ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍. പുഷ്‌പവല്ലി അദ്ധ്യക്ഷത വഹിച്ച ദിനാചരണ യോഗം കവയിത്രി കണിമോള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌.എസ്‌.പി.യു ജില്ലാ കമ്മിറ്റിയംഗം ജെ. സുജാത, ജില്ലാ സെക്രട്ടറി (ഇന്‍ - ചാര്‍ജ്‌ജ്) പി.പി. സൂര്യകുമാര്‍, തൊടുപുഴ ടൗണ്‍ ബ്ലോക്ക്‌ സാംസ്‌ക്കാരിക വേദി ജോയിന്റ്‌ കണ്‍വീനര്‍ എം.പി. ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ടൗണ്‍ ബ്ലോക്ക്‌ വനിതാ സബ്‌ കമ്മിറ്റി കണ്‍വീനര്‍ എ.എ. നുസൈഫ സ്വാഗതവും തൊടുപുഴ ബ്ലോക്ക്‌ വനിതാ സബ്‌ കമ്മിറ്റി കണ്‍വീനര്‍ പി.ജി. ഭാരതിയമ്മ നന്ദിയും പറഞ്ഞു.
തൊടുപുഴ: ലോക വനിതാദിനത്തോടനുബന്ധിച്ചുള്ള ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടു പുഴ ഗോള്‍ഡന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാലങ്ങളായി തൊടുപുഴ മേഖലയില്‍ വനിതകളുടെ ആരോഗ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്‌റ്റ് ഡോ. മൈത്രേയിയെ (അര്‍ച്ചന ഹോസ്‌പിറ്റല്‍)യെ ആദരിച്ചു. ലയണ്‍സ്‌ ക്ലബ്ബ്‌ തൊടുപുഴ ഗോള്‍ഡന്റെ വനിത അംഗങ്ങളായ പ്രസീത ഷിബു, അമ്പിളി സാബു, സരിത രാജേഷ്‌, ജിനി വിന്‍സെന്റ്‌, നീനു അനൂപ്‌, അനില നിവേദ്‌, എന്നിവര്‍ ഡോക്‌ടറുടെ ഭവനത്തിലെത്തി മൊമെന്റോ നല്‍കി പൊന്നാട അണിയിച്ച്‌ ആദരിക്കുകയും കേക്ക്‌ മുറിച്ച്‌ വനിതാ ദിന ആശംസകള്‍ നേരുകയും ചെയ്‌തു.
തൊടുപുഴ: അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും മുതിര്‍ന്ന വനിതകള്‍ക്ക്‌ ആദരവ്‌ നല്‌കി. വ്യത്യസ്‌തങ്ങളായ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച മുതിര്‍ന്ന വനിതകളെയാണ്‌ ആദരിച്ചത്‌. ജില്ലയിലെ തൊടുപുഴ, അടിമാലി, മറയൂര്‍, കട്ടപ്പന, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ പത്താം തരം, ഹയര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ പ്രഭാഷണങ്ങളും കലാപരിപരിപാടികളും പ്രബന്ധ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. തൊടുപുഴ എ.പി.ജെ.എച്ച്‌ എസ്‌.എസ്‌ സമ്പര്‍ക്ക പഠനകേന്ദ്രത്തില്‍ വനിതാ ദിനത്തില്‍ നടന്ന വ്യത്യസ്‌തങ്ങളായ പരിപാടികള്‍ നഗരസഭാ ചെയര്‍പഴ്‌സന്‍ സാബിറ ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. പത്താം തരം പഠിതാവ്‌ 63 വയസുകാരി വി.എസ്‌. പൊന്നമ്മയെയും 58 പിന്നിട്ട ഹയര്‍ സെക്കന്‍ഡറി പഠിതാവ്‌ വി.ജെ. ജാന്‍സിയെയും നഗരസഭാ
ചെയര്‍പഴ്‌സന്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. അബ്‌ദുള്‍കരീം അധ്യക്ഷത വഹിച്ചു.
സെന്റര്‍ കോര്‍ഡി നേറ്റര്‍മാരായ ബെന്നി ജോണ്‍ സ്വാഗതവും ഷൈനമ്മ രാജു നന്ദിയും പറഞ്ഞു. പത്താം തരം, ഹയര്‍ സെക്കന്‍ഡറി കേന്ദ്രങ്ങളിലെ അധ്യാപകരായ പി. രമ്യ, വല്‍സമ്മ മേരി പി.ജെ, അഞ്‌ജുമോള്‍ ടി.എ, ക്ലാസ്‌ ലീഡര്‍ ജിജിമോന്‍ എന്നിവര്‍ വനിതാ ദിന സന്ദേശം നല്‍കി. തുടര്‍ന്ന്‌ പഠിതാക്കളുടെ വിവിധ കലാ മത്സരങ്ങളും അരങ്ങേറി.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW