Wednesday, March 11, 2026 Last Updated 32 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

പോലീസുകാരന്‍ കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ കണ്ണാടി തകര്‍ത്തു, ഡ്രൈവറെ തല്ലി

ചേര്‍ത്തല: സ്‌കൂട്ടറിനു കടന്നുപോകാന്‍ സൈഡ്‌ കൊടുക്കാത്തതിന്‌ പോലീസു കാരന്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച്‌ ബസിന്റെ പ്രധാന കണ്ണാടി തകര്‍ത്തതായി പരാതി. കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍ മഹാദേവന്‍ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം. തലത്തില്‍ ശ്രമം നടന്നതായും ആക്ഷേപം.
യൂണിയന്‍ തലത്തില്‍ ഇടപെട്ട്‌ ഒതുക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമം ജീവനക്കാരുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്‌ പരാജയ പ്പെടുകയായിരുന്നു. കൊച്ചി ഹാര്‍ബര്‍ സ്‌റ്റേഷനിലെ പോലീസുകാരന്‍ വിനീതിനെ തിരെയാണ്‌ പരാതി. ചേര്‍ത്തല ബസ്‌ സ്‌റ്റാന്‍ഡില്‍ ഞായറാഴ്‌ച രാത്രി ഏഴോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക്‌ പോകുകയാ യിരുന്ന കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്‌റ്റ് ബസ്‌ സൈഡ്‌ കൊടുക്കാത്തതിന്റെ പേരില്‍ പിന്നീട്‌ ബസിനെ കടത്തിവിടാതെ മുന്നില്‍ സ്‌കൂട്ടര്‍ ഓടിക്കുകയും തുടര്‍ന്ന്‌ ബസ്‌ ചേര്‍ത്തല സ്‌റ്റാന്‍ഡിലെത്തിയപ്പോള്‍ മര്‍ദിച്ചുവെന്നുമാണ്‌ ഡ്രൈവറും കണ്ടക്‌ടറും ചേര്‍ത്തല പോലീസില്‍ മൊഴിനല്‍കിയത്‌.
ദേശീയപാതയില്‍ മതിലകം മുതല്‍ സ്‌കൂട്ടര്‍ ബസിനു മുന്നില്‍ തടസമുണ്ടാക്കുന്ന തരത്തില്‍ ഓടിച്ചതായി ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി ബസിന്റെ അപകടകരമായ ഡ്രൈവിങ്‌ ചോദ്യം ചെയ്‌തത്‌ മാത്രമാണെന്നാണ്‌ പോലീസുകാരന്റെ വിശദീകരണം.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW