Wednesday, March 11, 2026 Last Updated 54 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

അക്ഷയശ്രീ പുരസ്‌കാരം പെരുമ്പളം ദ്വീപിലേക്ക്‌; എ.ശ്രീകുമാറിന്‌ സംസ്‌ഥാനതല അവാര്‍ഡ്‌

ആലപ്പുഴ: സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്ഷയശ്രീ 2025 സംസ്‌ഥാനതല ജേതാവായി പെരുമ്പളം സ്വദേശി കുപ്പപ്പള്ളിയില്‍ വീട്ടില്‍ കെ.എ.ശ്രീകുമാറിനെ തെരഞ്ഞെടുത്തു. രണ്ടുലക്ഷം രൂപയും ഉപഹാരവും സാക്ഷ്യപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മാര്‍ച്ച്‌ 28-ന്‌ രാവിലെ 10-ന്‌ മുഹമ്മ ആര്യക്കര ഗൗരിനനന്ദനം ഓഡിറ്റോറിയത്തിലാണ്‌ പുരസ്‌കാര വിതരണം. കൊല്ലകല്‍ ജി.ദേവകി അമ്മ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി എസ്‌.ഡി.ഷിബുലാല്‍, മാനേജിങ്‌ ട്രസ്‌റ്റി കുമാരി ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച ജൈവ കര്‍ഷകര്‍ക്ക്‌ ജില്ലാതലത്തില്‍ 50,000 രൂപയും ഉപഹാരവും സാക്ഷ്യപത്രവും ഉള്‍പ്പെടുന്നതാണ്‌ പുരസ്‌കാരം. വിവിധ വിഭാഗങ്ങളിലായി പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
മികച്ച ജൈവ കര്‍ഷകര്‍ക്കുള്ള ജില്ലാതല പുരസ്‌കാര ജേതാക്കള്‍: കാസര്‍കോട്‌: രാഹുല്‍ രവീന്ദ്രന്‍ (പുലിയറയ്‌ക്കല്‍ വീട്‌, കാലിച്ചാനടുക്കം പി.ഒ., ആനപ്പട്ടി), വയനാട്‌: സുനില്‌കുമാര്‍ (മാത്തൂര്‍കുളങ്ങര, കല്ലില്‍കര താഴത്തൂര്‍ പി.ഒ. വയനാട്‌), കണ്ണൂര്‍: എസ്‌.ജെ.ബേബി (ശാസ്‌താംകുന്നേല്‍വീട്‌, കടത്തുംകടവ്‌, ഇരിട്ടി),
മലപ്പുറം: മുഹമ്മദ്‌ സലീം (തുമ്പന്‍വീട്‌, വെട്ടത്തൂര്‍ പി.ഒ.,പെരിന്തല്‍മണ്ണ), പാലക്കാട്‌: സോജി മാത്യു (പുതുപറമ്പില്‍, കണ്ടമംഗലം, കോട്ടോപ്പാടം, മണ്ണാര്‍ക്കാട്‌), തൃശൂര്‍: കെ.വി.ആന്‍ഡ്രൂസ്‌ (കിഴക്കൂട്ട്‌ ഹൗസ്‌, കൊമ്പത്ത്‌ കടവ്‌ പി.ഒ. തൃശൂര്‍), എറണാകുളം: സി.എ.ഡേവിസ്‌ (ചക്കിശ്ശേരി വീട്‌, മനക്കപ്പടി, കരമാലൂര്‍ പി.ഒ.പറവൂര്‍), ഇടുക്കി: ജോളി വര്‍ക്കി (അനച്ചാലില്‍ വീട്‌, മറിയില്‍ കലുങ്ക്‌, തൊടുപുഴ), പത്തനംതിട്ട: ആര്‌.മധുസൂദനന്‍ (എം.എസ്‌.വില്ല, പരിയാരം പി.ഒ. ഇലന്തൂര്‍),
തിരുവനന്തപുരം: സീമ ഷംസു (മന്നത്ത്‌ വില്ല നം.39, ചോതീസ്‌ എലൈറ്റ്‌, തോന്നയ്‌ക്കല്‍),
കൊല്ലം: ഷാജഹാന്‍ (എമ്പട്ടാഴി തെക്കതില്‍, ശൂരനാട്‌ തെക്ക്‌, സുല്‍ത്താന്‍ സ്‌ട്രീറ്റ്‌, കാക്കകുന്ന്‌ പി.ഒ.), ആലപ്പുഴ: ഇ.പി.മിനികുമാരി (നവനീതം, മുഹമ്മ). പ്രത്യേക പുരസ്‌കാരങ്ങള്‍: ഔഷധ സസ്യകൃഷി: എ.എ.മാത്തുക്കുട്ടി (ഈഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പി.ഒ.അടിയനടുക, ചാവര്‍കാട്‌, ഗുണുകയേ, കാസര്‍കോട്‌), കുട്ടിക്കര്‍ഷക: കെ.ആര്‍.മോഗിത (പാലക്കോട്‌ വീട്‌, മാത്തൂര്‌ പി.ഒ. പാലക്കാട്‌), കോളജ്‌ വിഭാഗം: ഗവണ്‍മെന്റ്‌ ലോ കോളജ്‌, ഭൂമിത്രസേനക്ലബ്ബ്‌
തിരുവനന്തപുരം, കുട്ടിക്കര്‍ഷകന്‍: നീല്‍ നിരഞ്‌ജന്‍ ഷാ അഹമ്മദ്‌ (ഖായേല്‍ വി.എം.ആര്‍.എ.-127 ബി, കവളൂര്‍, വട്ടിയൂര്‍ക്കാവ്‌ പി.ഒ. തിരുവനന്തപുരം), സ്‌കൂള്‍: എസ്‌.എച്ച്‌.എല്‍.പി. സ്‌കൂള്‍, രാമപുരം, ബസാര്‍ പി..ഒ.കോട്ടയം, എ.ബി.വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, (മുഹമ്മ, ആലപ്പുഴ), മട്ടുപ്പാവ്‌കൃഷി: എന്‍.ഹന്നത്ത്‌, നെല്ലിക്കാട്ടുവീട്‌, അരയാകുളം, കട്ടിപ്പാറ,
കോഴിക്കോട്‌, പാഡി ആര്‍ട്ട്‌ പ്രത്യേക പുരസ്‌ക്കാരം: പ്രസീദ്‌കുമാര്‍, (തയ്യില്‍, ചുങ്കം പി.ഒ. സുല്‍ത്താന്‍ബത്തേരി, വയനാട്‌), വെറ്ററന്‍സ്‌ പ്രത്യേക പുരസ്‌കാരം: അഡ്വ.സുഭാഷ്‌ ചന്ദ്രബോസ്‌ (വടകര, കോഴിക്കോട്‌), ഇന്നവേഷന്‍സ്‌ പ്രത്യേക പുരസ്‌ക്കാരം: കെ.എ.റോയിമോന്‍ (കവളക്കാട്‌ വീട്‌, ശശിമല പി.ഒ., പുല്‍പ്പള്ളി വയനാട്‌). പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ട്രസ്‌റ്റി പ്രഫ.എസ്‌.രാമാനന്ദ്‌, പുരസ്‌കാര കമ്മിറ്റി കണ്‍വീനര്‍ കെ.വി.ദയാല്‍, അംഗങ്ങളായ ബി. രാധകൃഷ്‌ണന്‍, കുരുവിള ലാല്‍, ഡോ.കെ.എന്‍. ജയചന്ദ്രബാബു, എം.എന്‍. സുകേശന്‍, അക്ഷയശ്രീ 2025 പുരസ്‌കാര ജേതാവ്‌ കെ.എ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW