Friday, March 13, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.26 AM

യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍

കായംകുളം: ചായക്കടയ്‌ക്ക് മുന്നിലെ തര്‍ക്കത്തെ തുടര്‍ന്ന്‌ മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. രണ്ടാം പ്രതിയായ കൃഷ്‌ണപുരം ദേശത്തിനകം ഓണമ്പള്ളില്‍ വീട്ടില്‍ ആദില്‍ അഫ്‌സര്‍ (20), മൂന്നാം പ്രതിയായ കൃഷ്‌ണപുരം പുള്ളിക്കണക്ക്‌ കളപ്പുരയ്‌ക്കല്‍ തെക്കതില്‍ ലക്ഷം വീട്ടില്‍ സക്കീര്‍ എന്നു വിളിക്കുന്ന മുഹമ്മദ്‌ സഹീര്‍(21) , അഞ്ചാം പ്രതി പത്തിയൂര്‍ എരുവ പടിഞ്ഞാറ്‌ കുറ്റിത്തറ കിഴക്കതില്‍ അജ്‌മല്‍ (20) എന്നിവ രാണ്‌ അറസ്‌റ്റിലായത്‌.
വെള്ളിയാഴ്‌ച പുലര്‍ച്ചെ കായംകുളം ഒ.എന്‍.കെ ജംഗ്‌ഷന്‌ തെക്ക്‌ വശമുള്ള ചായക്കടയുടെ മുന്‍വശത്ത്‌ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും ഇരുമ്പ്‌ വടി , കത്തി , ഇടിക്കട്ട, ഇടിവള, ഹെല്‍മെറ്റ്‌ എന്നിവ ഉപയോഗിച്ച്‌ തലയ്‌ക്ക് മാരകമായി പരുക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌ . ചായക്കടയ്‌ക്ക് മുന്‍വശം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ പ്രതികള്‍ കൂട്ടമായി യുവാക്കള്‍ താമസിക്കുന്ന ലോഡ്‌ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ കോതമംഗലത്തുനിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. ഈ കേസിലെ രണ്ടാം പ്രതിയായ ആദില്‍ അഫ്‌സര്‍ ഇതു കൂടാതെ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളില്‍ അടിപിടി കേസുകളില്‍ പ്രതിയാണ്‌. കായംകുളം ഡി.വൈ.എസ്‌.പി. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. അരുണ്‍ ഷാ, എസ്‌.ഐ. രതീഷ്‌ ബാബു, എ.എസ്‌.ഐ. ഹരി, സി.പി.ഒ. മാരായ അഖില്‍ മുരളി, സബീഷ്‌, സോനു ജിത്ത്‌, അനു, അനന്തകൃഷ്‌ണന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Tuesday 10 Mar 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW