-->
അമ്പലപ്പുഴ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ ) ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് വര്‍ഷംതോറും നല്‍കിവരുന്ന സ്‌ത്രീ ശക്‌തി 2026 - വര്‍ഷത്തെ പുരസ്‌കാരത്തിന് സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തക ശോഭ സുരേന്ദ്രന്‍ അര്‍ഹയായി.
25,000 രൂപയും പ്രശംസാപത്രവും ശില്‌പവും അടങ്ങുന്ന അവാര്‍ഡ് ജെ.സി.ഐ. പുന്നപ്രയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നാം വാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജെ.സി.ഐ ദേശീയ പ്രസിഡന്റ് ഭരത് എന്‍. ആചാര്യ സമ്മാനിക്കുമെന്ന് ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് റിസാന്‍ എ. നസീര്‍ , സെക്രട്ടറി അഞ്‌ജലി അശോകന്‍, ട്രഷറര്‍ ഡാസില്‍ മാത്യു, അവാര്‍ഡ് സമിതി അംഗം കെ. വി. ജ്യോതി മോഹനന്‍ എന്നിവര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ പൊതുരംഗത്തുനിന്നുള്ള കെ.ആര്‍. ഗൗരി അമ്മ, സി.എസ്. സുജാത, യു. പ്രതിഭ, ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.