Thursday, March 12, 2026 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.39 AM

ലിറ്റില്‍ കൈറ്റ്‌സ് സംസ്‌ഥാന അവാര്‍ഡ്‌: ജി.എച്ച്‌.എസ്‌ കുറുമ്പാല സംസ്‌ഥാനത്തെ മികച്ച യൂണിറ്റ്‌

uploads/news/2026/03/829337/4.jpg

കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്‌) നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്‌ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി.എച്ച്‌.എസ്‌ കുറുമ്പാല സംസ്‌ഥാനത്തെ മികച്ച യൂണിറ്റിനുള്ള രണ്ടാം സ്‌ഥാനം നേടി.
ജി.എച്ച്‌.എസ്‌ ബീനാച്ചി ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ജി.എച്ച്‌.എസ്‌.എസ്‌ മീനങ്ങാടി രണ്ടാം സ്‌ഥാനവും അസംപ്‌ഷന്‍ എച്ച്‌.എസ്‌ ബത്തേരി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ജി.എം.എച്ച്‌.എസ്‌ വെള്ളമുണ്ട, ജി.എച്ച്‌.എസ്‌ കുപ്പാടി, ജി.എച്ച്‌.എസ്‌.എസ്‌ കണിയാംബറ്റ യൂണിറ്റുകള്‍ ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈടെക്‌ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്‌ ജില്ലയിലെ 72 ഹൈസ്‌കൂളുകളിലാണ്‌ നിലവില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്‌.
സംസ്‌ഥാന തലത്തില്‍ രണ്ടാം സ്‌ഥാനം ലഭിച്ച ജി.എച്ച്‌.എസ്‌ കുറുമ്പാലക്ക്‌ രണ്ടു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക്‌ യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ്‌ ക്യാഷ്‌ അവാര്‍ഡ്‌.
പുരസ്‌കാര തുകയ്‌ക്ക് പുറമെ പ്രത്യേകം രൂപകല്‍പന ചെയ്‌ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക്‌ ലഭിക്കും. ഉപജില്ലാതല മികവിനായി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്‌. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനം, സാമൂഹിക ഇടപെടല്‍, സ്‌കൂള്‍ വിക്കി, ഹൈടെക്‌ക്ല ാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ്‌ കൈറ്റ്‌ സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്‌ ചെയര്‍മാനായ സമിതി അവാര്‍ഡ്‌ ജേതാക്കളെ നിശ്‌ചയിച്ചത്‌. അവധിക്കാലത്ത്‌ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്‌ഥാന ക്യാമ്പിനോടനുബന്ധിച്ച്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിജയികളുടെ പൂര്‍ണരൂപം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

Ads by Google
Advertisement
Tuesday 10 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW