Thursday, March 12, 2026 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.39 AM

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

uploads/news/2026/03/829333/4.jpg

താനൂര്‍: താനാളൂര്‍ പഞ്ചായത്ത്‌ യുഡിഎഫ്‌ ഭരണസമിതിയുടെ ജനവഞ്ചനക്കെതിരെ സി.പി.എം. ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. യു.ഡി.എഫ്‌. ഭരണസമിതി അധികാരമേറ്റ്‌ രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഒരു കോടി 10 ലക്ഷം രൂപയുടെ വികസന ക്ഷേമ പദ്ധതികളാണ്‌ താനാളൂരിലെ ജനങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌. 1273 പേരുടെ സ്‌ത്രീ സുരക്ഷാ പെന്‍ഷന്‍ ഒരു മാസം വൈകി പാസാക്കിയതിനാല്‍ അവര്‍ക്ക്‌ ലഭിക്കേണ്ട 12,73,000 ഈ മാസം തന്നെ നഷ്‌ടമായി. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം കാരണം ഇവര്‍ക്ക്‌ വീണ്ടും മാസങ്ങളോളം മുടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്‌. ഇതിന്‌ പുറമെ വട്ടത്താണി ബസ്‌ സ്‌റ്റാന്‍ഡ്‌ നിര്‍മാണത്തിനായി മന്ത്രി വി. അബ്‌ദുറഹിമാന്റെ ഇടപെടലിലൂടെ ലഭിച്ച 96,50,000 രൂപ മണ്ണ്‌ പരിശോധനയ്‌ക്കുള്ള തുക നീക്കിവെക്കാതെ നിഷേധിച്ചത്‌. ലൈഫ്‌ ഭവന പദ്ധതിയില്‍ വിതരണം ചെയേ്ണ്ട േ2.25 കോടി രൂപ ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. താനാളൂരില്‍ നടന്ന പ്രതിഷേധം സി.പി.എം. താനൂര്‍ ഏരിയാ സെക്രട്ടറി സമദ്‌ താനാളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. താനാളൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍. മുനീര്‍ അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗങ്ങളായ പി. സതീശന്‍, കെ.വി.എ. കാദര്‍ പ്രസംഗിച്ചു. കെ.പുരം ലോക്കല്‍ സെക്രട്ടറി വി.സി. ശശിധരന്‍ സ്വാഗതവും പി. രാജേഷ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 10 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW