Wednesday, March 11, 2026 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.39 AM

വിനോദ സഞ്ചാര, വിദ്യാഭ്യാസ മേഖലകള്‍ക്ക്‌ പ്രാധാന്യം നല്‍കി താനൂര്‍ നഗരസഭ ബജറ്റ്‌

uploads/news/2026/03/829331/2.jpg

താനൂര്‍: വിനോദ സഞ്ചാര, വിദ്യാഭ്യാസ മേഖലകള്‍ക്കും വയോജന, ഭിന്നശേഷി, മത്സ്യത്തൊഴിലാളി ക്ഷേമത്തിനും പ്രാധാന്യം നല്‍കി താനൂര്‍ നഗരസഭ ബജറ്റ്‌. ആകെ 1,086,137,473 രൂപ വരവും 680429100 രൂപ ചെലവും കഴിച്ച്‌ പദ്ധതി വിഹിതത്തിന്റെ ചെലവുകള്‍ പെടാതെ 40,57,08,373 രൂപ നീക്കിയിരുപ്പ്‌ പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എം.പി. അഷ്‌റഫ്‌ അവതരിപ്പിച്ചത്‌. വിനോദ സഞ്ചാരത്തിനും വിദ്യാഭ്യാസ മേഖലക്കും പ്രാധാന്യം നല്‍കുന്നതോടൊപ്പം മത്സ്യതൊഴിലാളി മേഖലയുടെ സമ്പൂര്‍ണ വികസനം കൂടി ലക്ഷ്യമാക്കുന്നതാണ്‌ ബജറ്റ്‌. തൂവല്‍തീരം ബോട്ട്‌ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മകള്‍ അനശ്വരമാക്കാനായി 10 ലക്ഷം രൂപ ചെലവഴിച്ച്‌ സ്‌മാരകം നിര്‍മ്മിക്കും.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉമൈത്താനകത്ത്‌ കുഞ്ഞിഖാദറിന്‌ സ്‌മാരകം, നടുവത്തിത്തോട്‌ പുനരുദ്ധാരണം, പാടശേഖരങ്ങളുടെ കൈതോടുകളുടെ നവീകരണം എന്നിവക്ക്‌ തുക വകയിരുത്തിയിട്ടുണ്ട്‌. അമൃത്‌ പദ്ധതിയിലൂടെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും. കനോലി കനാല്‍ പുനരുദ്ധാരണം, തൂവല്‍ തീരം വിനോദ സഞ്ചാര കേന്ദ്രം ഏറ്റെടുത്ത്‌ നവീകരിക്കല്‍, ഫിഷിങ്‌ ഹാര്‍ബര്‍ ടൂറിസം, നഗരസഭ മിനി സേ്‌റ്റഡിയം എന്നിവയും ബജറ്റില്‍ ഇടംപിടിച്ചു. ചടങ്ങില്‍ നഗരസഭ സെക്രട്ടറി പത്മനാഭന്‍ ആമുഖഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ അധ്യക്ഷയായി. ചര്‍ച്ചയില്‍ ഇടപെട്ട്‌ വിവിധ സ്‌ഥിരം സമിതികളുടെ അധ്യക്ഷരായ കെ.പി. ഫാത്തിമ, കെ. സലാം, അബ്‌ദുമോന്‍ ഹാജി, പി.പി. ഫാസില, ഫര്‍സാന ഫൈറൂസ്‌ എന്നിവരും കൗണ്‍സിലര്‍മാരായ ഇ.പി. സമീര്‍, എ.പി. നൗഷാദ്‌, ഫാറൂഖ്‌ നടക്കാവ്‌, സിദ്ദീഖ്‌ പറമ്പത്തില്‍, മുഫ്‌ലിഹ ഷാഹിദ്‌, രാധിക ശശികുമാര്‍, റഷീദ്‌ മോര്യ, സുചിത്ര സന്തോഷ്‌,ദിബീഷ്‌ ചിറക്കല്‍, ലാമിഹ്‌ റഹ്‌മാന്‍, ജാസ്‌മിന്‍ ഖാദര്‍, ഒ.കെ. ബേബി ശങ്കര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 10 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW