Tuesday, March 10, 2026 Last Updated 53 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.38 AM

ഉരുവച്ചാലില്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

uploads/news/2026/03/829329/4.jpg

മട്ടന്നൂര്‍: ഉരുവച്ചാല്‍ കോട്ടകാണിക്കുന്നില്‍ ഡിഫറന്റ്‌ ആര്‍ട്‌സ് സെന്റര്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കലാകാരന്‍മാര്‍ക്ക്‌ കല അഭ്യസിക്കാനുള്ള കേന്ദ്രം, സര്‍ക്കസ്‌ പെര്‍ഫോമന്‍സ്‌ തിയേറ്റര്‍ എന്നിവ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്‌. സംസ്‌ഥാന ബജറ്റില്‍ അഞ്ച്‌ കോടി രൂപയാണ്‌ ഇതിനായി ആദ്യഘട്ടത്തില്‍ വകയിരുത്തിയത്‌. പിന്നീട്‌ നാലുകോടിയോളം രൂപ കൂടി ലഭ്യമായിട്ടുണ്ട്‌. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക്‌ ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ സ്‌റ്റേജ്‌, വാച്ച്‌ ടവര്‍, പൊതുജനങ്ങള്‍ക്ക്‌ ഇരിക്കാന്‍ ഉള്ള ഇടം, കുട്ടികള്‍ക്കുള്ള ആധുനിക രീതിയിലുള്ള കളി സ്‌ഥലം, കഫ്‌റ്റീരിയ, ചുറ്റുമതില്‍ തുടങ്ങിയവയാണ്‌ നിര്‍മിക്കുന്നത്‌. ഇതില്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്‌ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഒരേക്കര്‍ സ്‌ഥലം കൂടി പദ്ധതിക്കായി എറ്റെടുത്തിട്ടുണ്ട്‌. പഴശ്ശി പ്ലേ എന്ന പേരില്‍ കൃത്രിമമായി പാറ നിര്‍മിച്ച്‌ മൗണ്ടയ്‌ന്‍ അഡ്വഞ്ചറും ഒരുക്കും.
പാറക്കെട്ടിനുള്ളില്‍ പഴശ്ശിരാജയുടെ ചരിത്രം മനസിലാക്കാനായി സ്‌ഥിരമായി പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍, പാറക്കെട്ടിനു മുകളിലൂടെ ഒഴുകുന്ന കൃത്രിമ വെള്ളച്ചാട്ടം എന്നിവയുമുണ്ടാകും. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, കലാകാരന്‍മാര്‍ക്ക്‌ കല അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനുമുളള കേന്ദ്രം, കളരിപ്പയറ്റ്‌ പഠിക്കാനായി കളരി എന്നിവയും അടുത്ത ഘട്ടമായി നിര്‍മിക്കും. ഉരുവച്ചാലില്‍ നഗരസഭ വിട്ടുനല്‍കിയ സ്‌ഥലത്താണ്‌ കേന്ദ്രം സ്‌ഥാപിക്കുന്നത്‌. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും എത്തിച്ചേരുന്നതിനും ഒപ്പം പഴശ്ശിരാജയുടെയും നാടിന്റെയും ചരിത്രം മനസിലാക്കുന്നതിനും സാധിക്കുന്ന തരത്തിലാണ്‌ കേന്ദ്രം രൂപകല്‍പന ചെയ്‌തിട്ടുള്ളത്‌.

Ads by Google
Advertisement
Tuesday 10 Mar 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW