-->
പയ്യാവൂര്‍: അലക്‌സ്നഗര്‍ സത്യന്‍ സ്‌മാരക വായനശാലയുടെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ശ്രീകണ്‌ഠപുരം നഗരസഭ ചെയര്‍മാന്‍ ഇ.വി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. വായനശാല പ്രസിഡന്റ് എം. ബാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. സുനില്‍കുമാര്‍ ആമുഖ പ്രഭാഷണവും മടമ്പം പികെഎം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി മുഖ്യ പ്രഭാഷണവും നടത്തി. വായനശാല സെക്രട്ടറി ജോബി മാത്യു 202526 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെരിക്കോട് വാര്‍ഡ് കൗണ്‍സിലര്‍ കെ.ഒ. പ്രദീപന്‍, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.കെ. അജിത്ത് കുമാര്‍, വായനശാല ജോയിന്റ് സെക്രട്ടറി സജി കല്ലിടുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. 2025-26 വര്‍ഷം വായനശാലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്‌തകം വായിച്ചതിന് ബാലവേദി വിഭാഗത്തില്‍ അനീന എം. വിന്‍സെന്റ്, ജനറല്‍ വിഭാഗത്തില്‍ പി. ജനാര്‍ദനന്‍, വനിതാ വിഭാഗത്തില്‍ ഇ.വി. തങ്കമണി എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. തുര്‍ന്ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍ അവതരിപ്പിച്ച ഒറ്റ എന്ന നാടകവും അരങ്ങേറി.