Tuesday, March 10, 2026 Last Updated 31 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.38 AM

തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ പാഴ്‌സല്‍ സൗകര്യം നിര്‍ത്തുന്നു; പ്രതിഷേധം ശക്‌തം

uploads/news/2026/03/829326/1.jpg

തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ പാഴ്‌സല്‍ സൗകര്യം നിര്‍ത്തുന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ പാഴ്‌സല്‍ ഓഫിസ്‌ അടയ്‌ക്കാന്‍ ദക്ഷിണ റെയില്‍വേ ചീഫ്‌ കമേഴ്‌ശ്യല്‍ മാനേജര്‍ ഉത്തരവിറക്കി. ഇതോടെതലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ഗം സാധനങ്ങള്‍ അയയ്‌ക്കാന്‍ സാധിക്കുകയില്ല. ഇനി മുതല്‍ കോഴിക്കോടോ കണ്ണൂരോ പോയാന്‍ മാത്രമേ സാധനങ്ങള്‍ അയയ്‌ക്കാന്‍ കഴിയുകയുള്ളൂ.നേരത്തെ തന്നെ വടകരയിലെയും പയ്യന്നൂരിലെയും പാഴ്‌സല്‍ സംവിധാനം റെയില്‍വേ ഒഴിവാക്കിയിരുന്നു. ഏറ്റവും ലാഭകരമായി നടന്നു വന്നതാണ്‌ തലശേരി റെയില്‍വേ സ്‌റ്റേഷനിലെ പാഴ്‌സല്‍ വിഭാഗം. പ്രതിമാസം ശരാശരി മൂന്നര ലക്ഷം രൂപയാണ്‌ ഇവിടത്തെ പാഴ്‌സല്‍ ഓഫിസിലെ വരുമാനം. ഇക്കഴിഞ്ഞ മാസം 3.75 ലക്ഷം രൂപ പാഴ്‌സല്‍ മുഖേന തലശേരിയില്‍നിന്ന്‌ റെയില്‍വേക്ക്‌ വരുമാനം ലഭിച്ചു.
എട്ട്‌ പതിറ്റാണ്ട്‌ മുന്‍പ്‌ തന്നെ തലശേരിയില്‍ പാഴ്‌സല്‍ സര്‍വീസ്‌ ഉണ്ടായിരുന്നു. നൂറു കണക്കിന്‌ യാത്രക്കാര്‍ക്ക്‌ ലഭ്യമായ സൗകര്യമാണ്‌ ഇപ്പോള്‍ അധികൃതര്‍ തടയുന്നത്‌. രാവിലെ ഒന്‍പത്‌ മുതല്‍ മുതല്‍ വൈകീട്ട്‌ അഞ്ച്‌ വരെയായിരുന്നു തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ പാഴ്‌സല്‍ ഓഫീസ്‌ പ്രവത്തിച്ചിരുന്നത്‌. പാഴ്‌സല്‍ ഓഫിസ്‌ അടച്ചാല്‍ ഇതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന 2 വനിതകള്‍ ഉള്‍പ്പെടെ പത്തോളം കൂലി പോര്‍ട്ടര്‍മാര്‍ക്ക്‌ ജോലി ഇല്ലാതാവും. കുടക്‌ വയനാട്‌ ഉള്‍പ്പെടെയുള്ള വിവിധ സ്‌ഥലങ്ങളിലേക്കുള്ള പാര്‍സല്‍ എത്തുന്നതും തലശേരി സ്‌റ്റേഷനില്‍ നിന്നാണ്‌. മത്സ്യങ്ങള്‍ കല്ലുമ്മക്കായ തുടങ്ങിയ മത്സ്യവിഭവങ്ങള്‍ വിവിധ സ്‌ഥലങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതും ഇവിടെ നിന്നാണ്‌. മദ്രാസ്‌ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ നിന്നുള്ള സ്‌റ്റീല്‍ പാത്രങ്ങള്‍ ഇവിടെ ഇറക്ക്‌ മതി ചെയ്യുന്നുണ്ട്‌. വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍സല്‍ സര്‍വിസ്‌ നേരത്തെ അടച്ച്‌ പൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന്‌ വടകര, നാദാപുരം, കല്ലാച്ചി എന്നിവടങ്ങളില്‍ നിന്ന്‌ ആളുകള്‍ തലശേരിയില്‍ എത്തിയാണ്‌ വിവിധ ഉല്‍പന്നങ്ങള്‍ പാര്‍സല്‍ അയക്കുന്നത്‌. ആദ്യ കാലങ്ങളില്‍ മരങ്ങള്‍ ഉള്‍പ്പെടെ ഇവിടെ നിന്നാണ്‌ കയറ്റി അയച്ചിരുന്നത്‌. തലശ്ശേരി റെയില്‍വെ സ്‌റ്റേഷനിലെ പാര്‍സല്‍ സര്‍വീസ്‌ നിര്‍ത്തിവെച്ച റെയില്‍വെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉടന്‍ പുനപരിശോധിക്കണമെന്നും തലശേരി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എം.പി. അരവിന്ദാക്ഷന്‍ പറഞ്ഞു. ദിനം പ്രതി 3.5 ലക്ഷം രൂപ വരുമാനത്തില്‍ ലാഭത്തോടു കൂടി പ്രവര്‍ത്തിക്കുന്ന തലശേരി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍സല്‍ സര്‍വീസ്‌ നിര്‍ത്തിയത്‌ തൊഴിലാളികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന്‌ വ്യാപാരി വ്യവസായി സമിതി ജില്ലാവൈസ്‌ പ്രസിഡന്റ്‌ കെ.കെ. സഹദേവന്‍ പറഞ്ഞു. പാര്‍സല്‍ ഓഫീസ്‌ നിര്‍ത്തുന്നത്‌ തൊഴിലാളികള്‍ക്ക്‌ഏറെ പ്രയാസം സൃഷ്‌ടിക്കുമെന്ന്‌ വനിത പോര്‍ട്ടര്‍ ശ്രീജ പറഞ്ഞു.

എന്‍. പ്രശാന്ത്‌്
തലശേരി

Ads by Google
Advertisement
Tuesday 10 Mar 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW