-->
മുക്കം: സഹകരണ മേഖലയിലെ വിപുലമായ വസ്‌ത്രവ്യാപാര കേന്ദ്രം വ്യാഴായ്‌ച്ച രാവിലെ 9.30 തിരുവമ്പാടിയില്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ തിരുവമ്പാടിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള മലനാട് കര്‍ഷക പ്ര?ഡ്യൂസ് കോഓപ്പറേറ്റിവ് മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയുടെ സംരഭമായ മാര്‍ടെക്‌സ് വെഡിങ്ങ് സെന്ററാണ് ആധുനിക സൗകര്യവുമായി 12ന് ആരംഭിക്കുന്നത്.
സ്‌ത്രികള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക സെക്ഷനുണ്ടായിരിക്കും. ഗുണമേന്മയുടെ വസ്‌ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കും. കേരളത്തിലെ വന്‍കിട വസ്‌ത്ര കേന്ദ്രങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറവ് അനുഭവിക്കാം. അഹമ്മദാബാദ്, സൂറത്ത് തുടങ്ങി സ്‌ഥലങ്ങളില്‍ നിന്ന് ബ്രാന്റ് കമ്പനികളില്‍ നിന്ന് നേരിട്ട് മര്‍ടെക്‌സിലേക്ക് എത്തിക്കുന്നത്. ഈ വിലക്കുറവ് ഇടപാടുകാര്‍ക്കും അനുഗ്രഹമാകും. കേരള സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ അഡ്വ സോണി സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്യും.
ആദ്യ വില്‍പ്പന ഡി.സി.സി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിക്കും. തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു സ്വീകരിക്കും. ചടങ്ങില്‍ പ്രസിഡന്റ് ബാബു പൈക്കാട്ടില്‍ അധ്യക്ഷത വഹിക്കും. സ്വാമി ജ്‌ഞാന തീര്‍ത്ഥ ഭദ്രദീപം തെളിയിക്കും. റവ. ഫാ. തോമസ് നാഗപറമ്പില്‍, അഡ്വ. ഷമീര്‍ കുന്ദമംഗലം, സി.എന്‍ വിജയകൃഷ്‌ണന്‍, എന്‍. സുബ്രമണ്യന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കേരള മലനാട് കര്‍ഷക പ്ര?ഡ്യൂസ് കോപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് പ്രസിഡന്റ് കെ. ബാബു പൈക്കാട്ടില്‍, സെക്രട്ടറി പി.എന്‍ പ്രശാന്ത് കുമാര്‍, റോബര്‍ട്ട് നെല്ലിക്ക തെരുവില്‍, അഡ്വ. ഷിബു തോട്ടത്തില്‍, ഹനീഫ ആച്ച പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.