Tuesday, March 10, 2026 Last Updated 52 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.38 AM

ബാലുശേരി താലൂക്ക്‌ ആശുപത്രിയുടെ പുതിയ കെട്ടിടം ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

uploads/news/2026/03/829324/3.jpg

ബാലുശേരി: ബാലുശേരി താലൂക്ക്‌ ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 10 മണിക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിക്കും.
കെ.എം സച്ചിന്‍ ദേവ്‌ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കിഫ്‌ബി ഫണ്ടില്‍ നിന്ന്‌ അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ്‌ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌. താമരശേരി താലൂക്കിലെ പനങ്ങാട്‌ പഞ്ചായത്തിലാണ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. ഒരു താലൂക്കില്‍ രണ്ടാമത്തെ താലൂക്ക്‌ ആശുപത്രിയെന്ന പ്രത്യേകതയും ഈ ആശുപത്രിക്കുണ്ട്‌. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ജനറല്‍ ഒ.പി, മൈനര്‍ ഒ.ടി, റിക്കവറി മുറി, ഡ്രസിങ്‌ ഇഞ്ചക്ഷന്‍ മുറി, പരിശോധന മുറി, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് മുറി, ജനറല്‍ സര്‍ജറി ഒ.പി, പോലീസ്‌ കിയോസ്‌ക്, ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്‌. ഒന്നാം നിലയില്‍ ഗൈനക്‌ ഒ.പി, ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിശ്രമമുറി, എന്‍.ഐ.സി.യു, പോസ്‌റ്റ് ഒ.പി, ഐ.സി.യു എന്നിവയും മൂന്നാം നിലയില്‍ ജനറല്‍ സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങള്‍, സ്‌ത്രീപുരുഷ വാര്‍ഡുകള്‍, നഴ്‌സ് റൂം, ശൗചാലയം എന്നിവയും സജ്‌ജീകരിച്ചിട്ടുണ്ട്‌.
വെര്‍ട്ടിക്കല്‍ ബ്ലോക്കിന്റെ ഒന്നാം നിലയില്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം, പീഡിയാട്രിക്‌ വാര്‍ഡ്‌, ഐസൊലേഷന്‍ വാര്‍ഡ്‌, ലാബുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്‌ജമാകുന്നതോടെ ബാലുശേരി, ഉണ്ണികുളം, പനങ്ങാട്‌, നന്മണ്ട, കൂരാച്ചുണ്ട്‌, കോട്ടൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികള്‍ക്ക്‌ വലിയ ആശ്വാസമാകും. പഴയ കെട്ടിടത്തിന്റെ നവീകരണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌. നവീകരണം പൂര്‍ത്തിയാകുന്നതോടെ താലൂക്ക്‌ ആശുപത്രിയുടെ മുഖച്‌ഛായ കൂടുതല്‍ മെച്ചപ്പെടും. ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

Ads by Google
Advertisement
Tuesday 10 Mar 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW