-->
ഉല്‍പാദനമേഖലയ്‌ക്ക് 124 കോടി കാര്‍ഷിക വികസനത്തിന് നാല് കോടി പാര്‍പ്പിടത്തിന് 15 കോടി സിവില്‍ സര്‍വീസ് അക്കാദമിക്ക് അഞ്ച് ലക്ഷം സമഗ്ര ടൂറിസം വികസനപദ്ധതിക്ക് ഒരു കോടി രൂപ സാന്ത്വനം സ്‌നേഹതീരം പദ്ധതിക്കായി ഒരു കോടി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി 20 കോടി രൂപ.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 145,65,98,821 രൂപ വരവും 126,94,51,000 രൂപ ചെലവും 18,71,47,821 രൂപ മിച്ചവുമുള്ള ബജറ്റ്. 2026-2027 വര്‍ഷത്തേക്കുള്ള 20,09,33,571 രൂപ പ്രാരംഭ ബാക്കിയും തന്‍വര്‍ഷ വരവ് 125,566,5250 രൂപയും ഉള്‍പ്പടെ വരവുള്ള ബജറ്റാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് അവതരിപ്പിച്ചത്.
കെയര്‍ ഹുഡ് കോഴിക്കോട് പദ്ധതിയിലൂടെ ഹെല്‍ത്ത് കെയര്‍ അസിസ്‌റ്റന്റ് കോഴ്‌സിന് അഞ്ച് കോടി രൂപയും പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായുള്ള പ്രകാശ തീരം പദ്ധതിക്കായി 25 ലക്ഷം രൂപയും മാറ്റിവെച്ചതായി വൈസ് പ്രസിഡന്റ് കെ.കെ.നവാസ്.
മാറാരോഗങ്ങള്‍ വാര്‍ദ്ധക്യജന്യരോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘ കാല പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ രോഗികള്‍ നമ്മുടെ ജില്ലയിലുണ്ട്. പലതരത്തിലുള്ള ശാരീരിക-വൈകാരിക-മാനസിക-ആത്മീയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് രോഗികളും അവരുടെ കുടുംബങ്ങളും ജീവിതം തള്ളി നീക്കുന്നത്. ഈ രോഗികളുടെ തുടര്‍ പരിചരണത്തിനുള്ള സംവിധാനമായാണ് ഹെല്‍ത്ത് കെയര്‍ അസിസ്‌റ്റന്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്. യുവതി യുവാക്കളെ ലോക ആരോഗ്യ സംഘടനയുടെ കോളാബോറേറ്റിങ്‌് സെന്റര്‍ ആയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ കോഴിക്കോടുമായി സഹകരിച്ച് 06 മാസത്തെ കോഴ്‌സിലൂടെ പ്ലസ്‌ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ സേവനം വ്യത്യസ്‌ത തലങ്ങളില്‍ ഉപയോഗപ്പെടുത്തി രോഗികളുടെ പരിചരണം ഉറപ്പുവരുത്തുവാന്‍ ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. നാട്ടിലും മറുനാട്ടിലും ജോലി സാധ്യതയും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയും ഈ പദ്ധതി ലക്ഷ്യം വെക്കുന്നതായി അദ്ദേഹം അറിയിച്ചു.
പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഉയര്‍ത്തുകയും നിലവില്‍ മെച്ചപ്പെട്ട പരിഗണന നല്‍കി അവസ്‌ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത മേഖലയിലേക്ക് സ്വപ്‌നതുല്യമായ നേട്ടം നല്‍കുന്നതിന് പിന്തുണയ്‌ക്കുകയും ചെയ്ുന്നതാണ് പ്രയകാശ തീരം പദ്ധതി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സമഗ്രമായ സംവിധാനങ്ങളുടെയും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ ഇടപെടല്‍ ഈ പദ്ധതിയിലൂടെ നടപ്പിലാക്കും.
മല്‍സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതിയും ഈ ബജറ്റ് മുന്നോട്ടു വെക്കുന്നു. പ്രതീക്ഷയുടെ പുതിയ തീരത്തേക്ക് എത്തിക്കാനാണ് ഈ പദ്ധതി. പൈലറ്റ് പദ്ധതി എന്ന നിലയില്‍ തിക്കോടി പഞ്ചായത്തിലെ തീരദേശ മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ തുടക്കം കുറിക്കും. പദ്ധതി സംബന്ധമായ പഠനം നടത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. ത്രിതല പഞ്ചായത്തുകള്‍,മുന്‍സിപ്പല്‍, കോര്‍പറേഷന്‍ എന്നിവയുടെ സംയുക്‌തമായ പദ്ധതി ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കും.
സമഗ്ര ടൂറിസം വികസനപദ്ധതിക്ക് ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കും. പരമ്പരാഗത വിനോദസഞ്ചാരയാത്രകള്‍ മുതല്‍ മെഡിക്കല്‍ ബഹിരാകാശ യാത്ര പോലുള്ള പ്രത്യേക മേഖലകള്‍ വരെ പിപിപി.മോഡലില്‍ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഏകോപിപ്പിക്കുകയും പ്രത്യേകമായ പ്രമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച് യുവാക്കള്‍ക്കിടയില്‍ സാമ്പത്തിക സംരംഭകത്വവുമായി ചേര്‍ത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി 20 കോടി രൂപ ബജറ്റില്‍ ചെലവഴിക്കും. വീടും സ്‌ഥാലവും ഇല്ലാത്തവര്‍ക്കായി 4.5 കോടി രൂപയും ഭവന സുരക്ഷക്കായി ഒരു കോടി രൂപയും നഗറുകളുടെും ഉന്നതികളുടെയും ക്ഷേമത്തിനായി 10 കോടി രൂപയും കുടിവെള്ളപദ്ധതികള്‍ക്കായി 1.5 കോടി രൂപയും മെറിറ്റോറിയന്‌ഡസ് സ്‌കോളര്‍ഷിപ്പിന് 15 ലക്ഷം രൂപയും ലാപ്‌ടോപ്പുകള്‍ നല്‍കുന്നതായി അര കോടിയും ഈ മേഖലയില്‍ ചെലവഴിക്കും. ഭിന്നശേഷി സൗഹൃദ ജില്ല മൂന്ന് കോടി രൂപ, വനിതാശാക്‌തീകരണത്തിന് ഏഴ് കോടി, ബാലസൗഹൃദജില്ലയാക്കാന്‍ മൂന്ന് കോടി, കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂന്ന് കോടി, പാര്‍പ്പിടത്തിന് 15 കോടി, യുവതയുടെ മുന്നേറ്റത്തിനായി 1.27 കോടിയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.
കായിക മേഖലയ്‌ക്ക് 67 ലക്ഷവും സമഗ്രവിദ്യാഭ്യാസ പദ്ധതി വിദ്യോദയ നടപ്പാക്കാന്‍ 5.47 കോടി രൂപയും ഹയര്‍സെക്കന്‍ഡറി സ്‌്കൂളുകളില്‍ എ.ഐ.ലാബിന് രണ്ട് കോടി രൂപയും സ്‌കൂള്‍ കാന്റീന്‍ സൗകര്യത്തിനായി 1.20 കോടി രൂപയും ലാഡര്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് അഞ്ച് ലക്ഷം രൂപയും ഷീറൂം വനിത ഘടകപദ്ധതിക്കായി ഒരു കോടി 35 ലക്ഷം രൂപയും അറിവകം ലൈബ്രറി ശാക്‌തികരണത്തിന് ഒരു ലക്ഷം രൂപയും ബജറ്റില്‍ നീക്കി വെച്ചതായി വൈസ്‌പ്രസിഡന്റ് കെ.കെ. നവാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹന്‍ കൊട്ടാരത്തിലിന്റെ അധ്യക്ഷതയിലാണ് ബജറ്റ് അവതരണം നടന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തില്‍ മികച്ച ധനകാര്യ മാനേജ്‌മെന്റിന് തുടക്കം കുറിക്കുന്ന ബജറ്റായിരിക്കും ഇതെന്ന് മില്ലിമോഹന്‍ കൊട്ടാരത്തില്‍ പറഞ്ഞു. ബജറ്റ് ഉച്ചയ്‌്ക്ക് ശേഷം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാസാക്കിയത്.
ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ റീമ കുന്നുമ്മല്‍, ബല്‍ക്കീസ്, ബാലാമണി, മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കെ. അബ്‌ദുല്‍ മുനീര്‍, അംഗങ്ങളായ കെ.കെ. ദിനേശന്‍, ഡോ. കെ.കെ. ഹനീഫ, രാജേഷ്, ജോസ്, അഞ്‌്ജിത ഷനൂപ്, ടി.കെ. സിബി, സി.എം. യശോദ, പി.ജി. മുഹമ്മദ്, മിസ്‌ഹബ് കീഴരിയൂര്‍, ഇ. അനൂപ്, ടി.കെ. മുരളീധരന്‍, അഡ്വ. പി.ശാരുതി, കെ.സുബീന, മഞ്‌ജുള മോവിള്ളാരി, പി.കെ. ബാബു, കെ.കെ. ശോഭ, കെ.കെ. ദിനേശന്‍, ഡോ. കെ.കെ. ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
കോഴിക്കോട്