Tuesday, March 10, 2026 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.57 AM

പന്നി കുറുകെ ചാടി; നിയന്ത്രണംവിട്ട കാര്‍ കത്തി

uploads/news/2026/03/829186/3.jpg

പത്തനംതിട്ട: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട്‌ ഇലക്ര്‌ടിക്‌ കാര്‍ മതിലിലിടിച്ച്‌ കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. തേക്കുതോട്‌ കുന്നംപള്ളി വീട്ടില്‍ ജിബിന്‍ കെ ജെയിംസിന്റെ കാറാണ്‌ അപകടത്തില്‍പെട്ടത്‌. കോന്നി - ചെങ്ങറ റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30-നായിരുന്നു സംഭവം. എറണാകുളത്തു നിന്ന്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയതുകണ്ട്‌ വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബിന്‍ കാറില്‍ നിന്നും പുറത്തേക്ക്‌ ചാടിയും തുടര്‍ന്ന്‌ വാഹനം റോഡ്‌ സൈഡിലെ കലുങ്കിലേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. തീ പടര്‍ന്ന്‌ വാഹനം പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ്‌ പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ്‌ ഫയര്‍ എന്‍ഞ്ചിന്‍ സ്‌ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ജിബിന്‌ നിസാര പരിക്കേറ്റു.

Ads by Google
Advertisement
Monday 09 Mar 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW