Wednesday, March 11, 2026 Last Updated 47 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

അഗര്‍ബത്തികളുടെ അപൂര്‍വ ശേഖരവുമായി ഇന്ദുചൂഡന്‍ ലോക റെക്കോഡിലേക്ക്‌

uploads/news/2026/03/829182/3.jpg

മുണ്ടക്കയം: സുഗന്ധം പരത്തുന്ന അഗര്‍ബത്തികളുടെ വൈവിധ്യമാര്‍ന്ന ശേഖരത്തിലൂടെ മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡന്‍ യു.ആര്‍.എഫ്‌ (യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം) ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു.ശനിയാഴ്‌ച പുഞ്ചവയല്‍ സെന്റ്‌ മേരീസ്‌ എല്‍.പി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 27 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ 617 വ്യത്യസ്‌ത ഇനം അഗര്‍ബത്തികളാണ്‌പ്രദര്‍ശിപ്പിച്ചത്‌.യു.ആര്‍.എഫ്‌ ചീഫ്‌ എഡിറ്റര്‍ ഗിന്നസ്‌ സുനില്‍ ജോസഫ്‌ മുഖ്യ നിരീക്ഷകനായിരുന്നു. ഇന്ത്യയിലെ പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ അക്ഷര്‍ധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അഗര്‍ബത്തികള്‍ ഇന്ദുചൂഡന്റെ ശേഖരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്‌. റോസ്‌, സാന്‍ഡല്‍, ലാവണ്ടര്‍, ജാസ്‌മിന്‍ തുടങ്ങിയ സുഗന്ധങ്ങള്‍ക്കൊപ്പം 2 ഇന്‍ വണ്‍ മുതല്‍ 7 ഇന്‍ വണ്‍ വരെയുള്ള പാക്കറ്റുകളും വിവിധ ആകൃതിയിലുള്ള തിരികളും പ്രദര്‍ശനത്തിന്‌ മാറ്റുകൂട്ടി. പത്തര അടി ഉയരമുള്ള ഭീമന്‍ അഗര്‍ബത്തി മുതല്‍ ഒന്‍പത്‌ ഇഞ്ച്‌ മാത്രം വലുപ്പമുള്ളവയും ആറടിനീളമുള്ള പതിനഞ്ചിലധികം തിരികളും കൗതുകമുണര്‍ത്തുന്ന കാഴ്‌ചകളായിരുന്നു.മുണ്ടക്കയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസമ്മ മാത്യു പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ എ.ജി.എം പാരാമെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഗിരിജ പ്രസാദ്‌ സെന്റ്‌ ജോസഫ്‌ എല്‍.പി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ കുഞ്ഞുമോള്‍, കീബോര്‍ഡ്‌ ആര്‍ട്ടിസ്‌റ്റ് സുനില്‍ പ്രയാഗ്‌, പുഞ്ചവയല്‍ സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാ. സെബാസ്‌റ്റ്യന്‍ കിടങ്ങറതാഴെ, അന്നാമ്മ, പഞ്ചായത്ത്‌ മെമ്പര്‍മാരായ പ്രശാന്ത്‌, ബാബുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW