Wednesday, March 11, 2026 Last Updated 47 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

അന്താരാഷ്‌ട്ര വനിതാദിനാഘോഷവും വനിതാവേദി ഉദ്‌ഘാടനവും

uploads/news/2026/03/829181/2.jpg

ഏറ്റുമാനൂര്‍: വെട്ടിമുകള്‍ വിക്‌ടറി ലൈബ്രറി ആന്‍ഡ്‌ റീഡിങ്‌ റൂം അന്താരാഷ്ര്‌ട വനിതാ ദിനാഘോഷവും ലൈബ്രറിയുടെ വനിതാവേദി ഉദ്‌ഘാടനവും സംഘടിപ്പിച്ചു. 'ഗിവ്‌ ടു ഗെയിന്‍' സങ്കല്‌പത്തിന്റെ ചുവടു പിടിച്ച്‌ പ്രതീകാത്മ കമായി അറിവിന്റെ പുസ്‌തകത്താള്‍ തുറന്നു നീട്ടിക്കൊണ്ടാണ്‌ നഗരസഭാ ഉപാധ്യക്ഷ പുഷ്‌പാ വിജയകുമാര്‍ വിക്‌ടറി ലൈബ്രറി വനിതാ വേദിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭാ സാമാജികയും ലൈബ്രറി അംഗവുമായ ലൗലി ജോര്‍ജ്‌ പടികര അധ്യക്ഷത വഹിച്ചു. വനിതാവേദി കണ്‍വീനര്‍ ജയശ്രീ പള്ളിക്കല്‍ സ്വാഗതവും ലൈബ്രറി പ്രസിഡന്റ്‌ സിറില്‍ജി നരിക്കുഴി, സെക്രട്ടറി ജോസ്‌ എംഡി, വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌ പാലയ്‌ക്കല്‍, ഗ്രന്ഥശാലാ അംഗം ഉഷാ ബേബി എന്നിവര്‍ ആശംസ യും ജോയിന്റ്‌ സെക്രട്ടറി നിതിന്‍ അഗസ്‌റ്റിന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW