Wednesday, March 11, 2026 Last Updated 46 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

'വേരിറങ്ങി' വാഹനങ്ങള്‍...

uploads/news/2026/03/829180/1.jpg

കോട്ടയം: പോലീസ്‌ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസ്‌ വളപ്പുകള്‍ പഴയ വാഹനങ്ങള്‍ തള്ളാനുള്ള ഇടമോ? ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണു പലയിടങ്ങളിലും പഴയ വാഹനപ്പെരുക്കം. മാര്‍ക്കറ്റ്‌ റോഡ്‌, വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ റോഡ്‌, ചിങ്ങവനം പോലീസ്‌ സ്‌േറ്റഷന്‍ മുന്‍ഭാഗം, കലക്‌ട്രേറ്റ്‌, ജനറല്‍ ആശുപത്രി കോമ്പൗണ്ട്‌ എന്നിവിടങ്ങളിലാണു നഗരത്തില്‍ പഴയ വാഹനങ്ങള്‍ കാടുമൂടി കിടക്കുന്നത്‌.
കാര്‍, ജീപ്പ്‌, ലോറി, ട്രക്ക്‌, ഓട്ടോറിക്ഷ എന്നിങ്ങനെ പോലീസ്‌ പിടിച്ചിട്ട വാഹനങ്ങളും, റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാണാം നിരവധി വാഹനങ്ങളുണ്ട്‌. കാടുകയറി കിടക്കുന്ന വാഹനങ്ങള്‍ പലതും ഇഴജന്തുക്കളുടെ സുഖവാസ കേന്ദ്രമാണ്‌. വെസ്‌റ്റ്്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ വര്‍ഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കാടു കയറി മൂടിയ നിലയിലാണ്‌. ഇതു കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. സ്‌റ്റേഷന്‍ സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം മുതല്‍ 500 മീറ്റര്‍ വരെ വാഹനങ്ങള്‍ റോഡരികില്‍ കാട്‌ കയറി കിടക്കുന്നുണ്ട്‌. വീതി കുറവുള്ള ഈ സ്‌ഥലത്ത്‌ ഇരുവശവും വാഹനങ്ങള്‍ ഉള്ളതിനാല്‍ റോഡിന്റെ നടുവിലൂടെ ഉള്ള യാത്ര പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നു.
കലക്‌ടറേറ്റ്‌ വളപ്പിലുമുണ്ട്‌ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര. പഴയ അംബാസിഡര്‍ മുതല്‍ വിവിധ വകുപ്പുകളുടെ പഴയ വാഹനങ്ങളും ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നുണ്ട്‌. ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന്റെ വിവിധ വാഹനങ്ങള്‍ മുതല്‍ ആമ്പുലന്‍സുകള്‍ വരെ തുരുമ്പെടുത്ത്‌ കിടക്കുന്നു. എം.സി റോഡില്‍ ചിങ്ങവനം സ്‌റ്റേഷന്‌ മുന്‍വശത്താണു വാഹനങ്ങള്‍ തുരുമ്പെടുത്ത്‌ കൂടികിടക്കുന്നത്‌. മാര്‍ക്കറ്റ്‌ റോഡില്‍ നിരവധി ട്രക്കുകളാണു പൂര്‍ണമായും കാടുമുടിക്കിടക്കുന്നത്‌.
കഞ്ചാവ്‌ കേസില്‍ പിടിക്കപ്പെട്ടതു മുതല്‍ മോഷ്‌ടിച്ചു കൊണ്ടു വന്ന വാഹനങ്ങള്‍ വരെ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പുകളിലുണ്ട്‌. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങളും ഉണ്ട്‌. സ്‌റ്റേഷന്‍ പരിസരത്ത്‌ നിന്നും ഈ വാഹനങ്ങള്‍ മാറ്റുകയോ, അല്ലെങ്കില്‍ ലേലം ചെയ്‌തു മാറ്റുകയോ വേണം. കാടുമൂടികിടക്കുന്ന ഇവിടം വൃത്തിയാക്കണമെന്ന ആവശ്യവും ശക്‌തമാകുന്നു.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW