Wednesday, March 11, 2026 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

കെ.എസ്‌.എസ്‌.പി.എ. വനിതാദിനം ആചരിച്ചു

uploads/news/2026/03/829179/4.jpg

തൊടുപുഴ: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച്‌ കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ( കെ.എസ്‌.എസ്‌. പി. എ ) വനിതാ ഫോറം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം നടത്തി. പ്രസിഡന്റ്‌ റ്റി.ജെ. ലാലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡാലി തോമസ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അസി. പ്രഫസര്‍ ഡോ. അഭിന മേരി സാജു വനിതകളും സ്വപ്‌നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. വിരമിക്കലിനുശേഷമുള്ള വിശ്രമജീവിതം കൂടുതല്‍ സജീവമാക്കി നില നിര്‍ത്താന്‍ വനിതകള്‍ക്ക്‌ സാധിക്കണമെന്ന്‌ അവര്‍ ആഹ്വാനം ചെയ്‌തു. മുന്‍ മുനിസിപ്പില്‍ ചെയര്‍പഴ്‌സണ്‍ സിസിലി ജോസ്‌, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ വിജയകുമാരി മാരിയില്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. മാഗി ജോര്‍ജ്‌, കലാദേവി,ഐവാന്‍ സെബാസ്‌റ്റ്യന്‍, കെ.എസ്‌. ഹസന്‍ കുട്ടി, ഗര്‍വ്വാസിസ്‌. കെ. സഖറിയാസ്‌, സ്‌റ്റീഫന്‍ ജോര്‍ജ്‌, ഷെല്ലി ജോണ്‍, ജെയ്‌സണ്‍.പി.ജോസഫ്‌, ഫ്രാന്‍സിസ്‌ ജോസഫ്‌, റോയി ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW