Saturday, March 14, 2026 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

ഹിന്ദു ഏകതാ സമ്മേളനം നടത്തി

uploads/news/2026/03/829178/3.jpg

കുടയത്തൂര്‍: വിവിധ ഹിന്ദു സമുദായ സംഘടനകളുടേയും ക്ഷേത്ര കമ്മറ്റികളുടേയും ഹിന്ദു സംഘടനകളുടെയും സംയുക്‌ത ആഭിമുഖ്യത്തില്‍ കുടയത്തൂരില്‍ ഹിന്ദു ഏകതാ സമ്മേളനം നടത്തി. കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ മൈതാനിയിലാണ്‌ ഹിന്ദു ഏകതാ സമ്മേളനം നടന്നത്‌. ശബരി ബാലികാ സദനം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഭജന്‍സിലൂടെ പരിപാടിക്ക്‌ തുടക്കമായി സ്വാഗതസംഘം അദ്ധ്യക്ഷന്‍ എന്‍.വി. ബാലചന്ദ്രന്‍ അധ്യക്ഷനായി.
സ്വാമി ഗരുഡ ധ്വജാനന്ദ ( വാഴൂര്‍ തീര്‍ത്ഥപാദാശ്രമം) ഉദ്‌ഘാടനം ചെയ്‌തു. രാഷ്ര്‌ടീയ സ്വയം സേവക സംഘം സംസ്‌ഥാന ധര്‍മ്മ ജാഗരണ്‍സംയോജക്‌ എം.ആര്‍. കൃഷ്‌ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഡോ. സിന്ധു രാജീവ്‌, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷാജികുമാര്‍ കാവുവിളയില്‍, സംയോജകന്‍ എം. ടി. രഞ്‌ജിത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. പുറപ്പുഴ കാര്‍ത്തികേയ ഭജന്‍സ്‌ അവതരിപ്പിച്ച ഭജന്‍സ്‌, കുണിഞ്ഞി നാട്യ കലാക്ഷേത്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിച്ച കൈ കൊട്ടിക്കളി, കുടയത്തൂര്‍ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര എന്നിവയും ഹിന്ദു ഏകതാ സമ്മേളന വേദിയില്‍ അരങ്ങേറി.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW