Wednesday, March 11, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

ദന്തപരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചു

uploads/news/2026/03/829177/2.jpg

തൊടുപുഴ: ദീനദയ സേവാട്രസ്‌റ്റും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലനാട്‌ ബ്രാഞ്ചും സംയുക്‌തമായി വനിതാ ദിനത്തില്‍ ദന്ത പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ 34 ആം വാര്‍ഡിലെ കോളനി കമ്മ്യൂണിറ്റി ഹാളിലാണ്‌ ക്യാമ്പ്‌ ഒരുക്കിയത്‌. നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. ദീനദയ സേവട്രസ്‌റ്റ് ചെയര്‍മാന്‍ ടി.എന്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ദന്ത സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. എ.വി പയസ്‌ ക്ലാസ്‌ നയിച്ചു.ദീനദയ സേവട്രസ്‌റ്റ് സി.ഇ റ്റി ജഗദീഷ്‌ ചന്ദ്ര, കൗണ്‍സിലര്‍മാരായ ആര്‍. അജി, ഉമ രാജേഷ്‌,ഡോ. ജിയോ പയസ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ദന്ത പരിശോധനാ ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW