Wednesday, March 11, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.55 AM

കാര്‍ വീടിന്‌ മുകളിലേക്ക്‌ മറിഞ്ഞു; ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്‌ കണ്ടെടുത്തു

uploads/news/2026/03/829175/4.jpg

കിഴക്കമ്പലം: ഊരക്കാട്‌ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്‌ സമീപം കാര്‍ നിയന്ത്രണം വിട്ട്‌ താഴ്‌ചയിലുള്ള വീടിന്‌ മുകളിലേക്ക്‌ മറിഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന്‌ കഞ്ചാവ്‌ പൊതികള്‍ കണ്ടെടുത്തു. ഞായറാഴ്‌ച രാത്രി 8.45-ഓടെയാണ്‌ സംഭവം. ഊരക്കാട്‌ മുരിങ്ങനാട്ട്‌ ജയന്റെ വീട്ടിലേക്കാണ്‌ റോഡില്‍ നിന്നും 12 അടിയോളം താഴ്‌ചയിലേക്ക്‌ കാര്‍ മറിഞ്ഞത്‌.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ താഴേക്ക്‌ വീഴുകയായിരുന്നു. അപകടം കണ്ടോടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഉള്ളില്‍ കഞ്ചാവ്‌ പൊതികള്‍ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍ തന്നെ നാട്ടുകാര്‍ തടിയട്ടപറമ്പ്‌ പോലീസില്‍ വിവരമറിയിച്ചു. പോലീസ്‌ എത്തുന്നതിന്‌ മുന്‍പ്‌ തന്നെ കാറിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റൊരു യുവാവിനെ പോലീസ്‌ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ്‌ കടത്താനാണോ അതോ ഉപയോഗിക്കാനാണോ സംഘം ലക്ഷ്യമിട്ടതെന്ന്‌ പോലീസ്‌ അന്വേഷിച്ചു വരികയാണ്‌. രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Ads by Google
Advertisement
Monday 09 Mar 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW