Tuesday, March 10, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.55 AM

വനിതാദിനം: സിറ്റി പോലീസിന്റെ നിര്‍ഭയ നിശ സംഘടിപ്പിച്ചു

uploads/news/2026/03/829172/1.jpg

കൊച്ചി: അന്താരാഷ്‌ട്ര വനിതാദിനത്തോട്‌ അനുബന്ധിച്ച്‌ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിര്‍ഭയ നിശ ജില്ലാതല പരിപാടി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചു. സ്‌ത്രീകള്‍ക്ക്‌ പൊതുസ്‌ഥലങ്ങളില്‍ ആത്മവിശ്വാസത്തോടെ സഞ്ചരിക്കാനുള്ള അവകാശവും സുരക്ഷാ ബോധവുമുയര്‍ത്തുന്നതിനെ ലക്ഷ്യമിട്ടായിരുന്നു പരിപാടി. എറണാകുളം ബോട്ട്‌ ജെട്ടിയില്‍ നിന്നാരംഭിച്ച വനിതാ നൈറ്റ്‌ വാക്ക്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ കാളിരാജ്‌ മഹേഷ്‌ കുമാര്‍ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. മറൈന്‍ ഡ്രൈവ്‌ വാക്ക്‌വേ വഴി ആരംഭിച്ച നൈറ്റ്‌ വാക്ക്‌ മറൈന്‍ ഡ്രൈവ്‌ റെയിന്‍ബോ ബ്രിഡ്‌ജില്‍ സമാപിച്ചു. തുടര്‍ന്ന്‌ റെയിന്‍ബോ ബ്രിഡ്‌ജില്‍ നടന്ന നിര്‍ഭയ നിശാ പരിപാടിയില്‍ വനിത സെല്‍ എസ്‌.ഐ രേഷ്‌മ സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജി സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായ സമൂഹം സൃഷ്‌ടിക്കുന്നതില്‍ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യവും നിര്‍ഭയ നിശയുടെ സന്ദേശവും വിശദീകരിച്ചു. സീരിയല്‍-സിനിമ താരമായ രമ്യാ ജോസഫ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. എറണാകുളം ഡെപ്യൂട്ടി കളക്‌ടര്‍ പാര്‍വതി ഗോപകുമാര്‍ വനിതാദിന സന്ദേശം നല്‍കി.
കൊച്ചി സിറ്റി ഡിസിപി ഷഹന്‍ഷ, കൊച്ചി സിറ്റി നാര്‍ക്കോട്ടിക്‌ സെല്‍ ആന്‍ഡ്‌ ജന്റര്‍ ജസ്‌റ്റിസ്‌ അസി. കമ്മീഷണര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഡ്രാക്‌ പ്രസിഡന്റ്‌ രംഗദാസ്‌ പ്രഭു, ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 09 Mar 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW