Friday, March 13, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.55 AM

അന്താരാഷ്‌ട്ര വനിതാദിനം ആഘോഷിച്ചു

uploads/news/2026/03/829171/4.jpg

ആലപ്പുഴ: എസ്‌.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട് വനിതാദിനം ആചരിച്ചു. കിടങ്ങാംപറമ്പിലുള്ള എസ്‌.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ തങ്കമണി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ വനിതാ സമ്മേളനം നഗരസഭ അധ്യക്ഷ മോളി ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീകളുടെ മാനസിക ആരോഗ്യം എന്ന വിഷയത്തില്‍ കേരള സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മെമ്പര്‍ ജലജചന്ദ്രന്‍ ക്ലാസെടുത്തു. തുടര്‍ന്ന്‌ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച കലാപരിപാടിയും നടന്നു. ജ്യോതിമോള്‍, ശോഭന അശോക്‌, യൂണിയന്‍ പ്രസിഡന്റ്‌ പി. ഹരിദാസ്‌, വൈസ്‌ പ്രസിഡന്റ്‌ ബി. രഘുനാഥ്‌, സെക്രട്ടറി കെ.എന്‍ പ്രേമാനന്ദന്‍ യോഗം ബോര്‍ഡ്‌ മെമ്പര്‍ എ.കെ രംഗരാജന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ വി.ആര്‍ വിദ്യാധരന്‍, ജി. രാജേഷ്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജ്യോതി മോള്‍, സരിത, സജിത, സീമ, സ്‌മിത എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂണിറ്റിന്റെ യും, കൈചൂണ്ടി യൂണിറ്റ്‌ വനിതാ വിംഗിന്റെ സംയുക്‌ത ആഭിമുഖ്യത്തില്‍ കലവൂര്‍ സ്‌നേഹഭവനില്‍ വനിതാദിനം ആഘോഷിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ്‌തി അജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ കമ്മിറ്റി പാലിയേറ്റീവ്‌ പരിചരണത്തിന്‌ നല്‍കുന്ന ഐ.സി.യു ബെഡ്‌ഡുകളുടെ വിതരണം വാര്‍ഡ്‌ മെമ്പര്‍ ചന്ദ്രബാബു നിര്‍വഹിച്ചു. സ്‌നേഹഭവനിലെ 42 താമസകാര്‍ക്ക്‌ പുതുവസ്‌ത്രവും ഭക്ഷണവും നല്‍കി. സ്‌ഥാപനത്തിലെ മദര്‍ സുപ്പീരിയര്‍, സിസ്‌റ്റര്‍ കരോളിന്‍, സിസ്‌റ്റര്‍ മേഴ്‌സി,സേഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവരെ ആദരിച്ചു. പ്രസിഡന്റ്‌ ഷഫ്‌ന റെജിത്ത്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജാസ്‌മിന്‍, സെക്രട്ടറി ലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.

എടത്വാ: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി എടത്വാ വിദ്യാ വിനോദിനി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വനിതാദിനം ആചരിച്ചു. വനിതാ സെമിനാര്‍ ഗ്രന്ഥശാല വനിതാ വേദി ചെയര്‍പഴ്‌സണ്‍ കുഞ്ഞുമോള്‍ കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ ജൂലി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. വനിതകളുടെ അവകാശങ്ങളെ കുറിച്ച്‌ കുട്ടനാട്‌ താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഐസക്ക്‌ രാജു ക്ലാസ്‌ എടുത്തു. എടത്വാ പഞ്ചായത്ത്‌ ഹരിതസേന പ്രസിഡന്റ്‌ ലില്ലി വര്‍ഗീസ്‌, ഗ്രന്ഥശാല പ്രസിഡന്റ്‌ തോമസുകുട്ടി ബനഡിക്‌ട്, വൈസ്‌ പ്രസിഡന്റ്‌ അജി കടക്കല്‍, ലൈബ്രേറിയന്‍ വി.സി.രാജു, നിര്‍വാഹക സമിതി അംഗങ്ങളായ അലക്‌സാണ്ടര്‍ എബ്രഹാം,നിബിന്‍ ബിനോയി തോമസ്‌, യുവത വിഭാഗം കണ്‍വീനര്‍ അലീന എല്‍സ ജോബി, ജോയിന്റ്‌ കണ്‍വീനര്‍ സോന മരിയ ഔസഫ്‌, ബാലവേദി വിഭാഗം കണ്‍വീനര്‍ നന്മ മറിയം ബിനോയി എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴ: പറവൂര്‍ ജനജഗൃതിയില്‍ നടന്ന വനിതാ ദിനാഘോഷത്തില്‍, മതം തിന്നുന്ന സ്‌ത്രീകള്‍ എന്ന സെമിനാറില്‍ അധ്യാപികയും പ്രഭാഷകയുമായ ശോഭ ലതിക വിഷയം അവതരിപ്പിച്ചു. മറിയാമ്മ ജോസഫ്‌ മോഡറേറ്റര്‍ ആയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സന്ധ്യ രമേശ്‌, വാണി, എ.പി സരിത, ഐഷമുരളി, കൊച്ചുമോള്‍ എന്നിവര്‍ സംസാരിച്ചു. പുരുഷആധിപത്യം കൈയ്യാളുന്ന തൊഴിലിടങ്ങളില്‍ തന്റെതായ ഇടം കണ്ടെത്തിയ വാണി ജൈവ കലവറ (ജൈവ കൃഷിയും, വിപണനവും പരിശീലനവും), സന്ധ്യ ചേന്നംകരി വഞ്ചിവീട്‌ (കുട്ടനാടന്‍ രുചികളും, ടൂറിസവും ), ഷൈലജ കൈനകരി (ഹെവെന്‍സ്‌ ജെന്റ്‌സ് സലൂണ്‍ ), ഐഷമുരളി (ദ്രുപ ഗയ ഫുഡസ്‌ ആറാട്ടുപുഴ ), ലേഖ കാവാലം (കുങ്‌ഫു മാസ്‌റ്റര്‍, സെല്‍ഫ്‌ ഡിഫന്റ്‌ പരിശീലക ), ലക്ഷ്‌മിക്കുട്ടി മാംങ്കാന്‍ കുഴി (ആനപാപ്പാന്‍) എന്നിവരെ ആദരിച്ചു. റിട്ട. തഹസില്‍ദാര്‍ സജീവ്‌ സുകുമാരന്‍ ജനജാഗ്രതിക്കുവേണ്ടി മൊമെന്റോ കൈമാറി.റിപ്പബ്ലിക്‌ദിന പരേഡില്‍ ആലപ്പുഴ ജില്ലയില്‍നിന്നും ഡല്‍ഹിയില്‍ പങ്കെടുത്ത റിയ നസ്രീനെ ജനജാഗ്രതിക്ക്‌ വേണ്ടി പുന്നപ്ര വടക്കു പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത ശശി ആദരിച്ചു. ഒ.പി. പ്രസന്നകുമാര്‍ നന്ദി രേഖപ്പെടുത്തി.

മാരാരിക്കുളം: വനിതാദിനാഘോഷത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്ത്‌ കുടുംബശ്രീ സംവിധാനവുമായി ചേര്‍ന്ന്‌ ജില്ലാ പോലീസ്‌ വിഭാഗം ഒരുക്കിയ സ്വയം പ്രതിരോധ പരിശീലനം ആവേശകരമായി. അഞ്ഞൂറുവനിതകള്‍ക്കാണ്‌ പരിശീലനം ഒരുക്കിയത്‌. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും പരിപാടി വരും ദിവസങ്ങളില്‍ ഒരുക്കും. പരിശീലന പരിപാടി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം. സന്തോഷ്‌ കുമാറും കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്‌. രഞ്‌ജിത്തും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ലജിതാ തിലകന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്‌ വൈസ്‌ ചെയര്‍പഴ്‌സന്‍ മോളി ഭദ്രസേനന്‍സ്വാഗതം പറഞ്ഞു. പഞ്ചായത്തു സ്‌ഥിരം സമിതി അധ്യക്ഷരായ ആര്‍. അശ്വിന്‍, കെ.വി. വിജിമോള്‍ പഞ്ചായത്തംഗങ്ങളായ പി.എസ്‌.ശ്രീലത, പി.മുരളി, വി. സോയ, സുമാ ദേവി,സജിത ബൈജു, എ. രാജം, പി.ടി.ശശിധരന്‍, എം.കെ.സജി, അകൗണ്ടന്റ്‌ ജയമോള്‍, സുരക്ഷാ പരിശീലന കോഡിനേറ്റര്‍ മനോജ്‌, സുലേഖ, അനിതാ രാജീവ്‌ . ആശ, ദീപ, പ്രീത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ ജില്ലാ മിഷന്‍സംഘടിപ്പിക്കുന്ന ഉയരെ കാമ്പയിന്റെ ഭാഗമായി തയാറാക്കിയ ലഘുനാടകവും കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന്‌ വാര്‍ഡ്‌ അടിസ്‌ഥാനത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി പഞ്ചായത്തില്‍ സംഘടിപ്പിക്കും.

ആലപ്പുഴ: കസ്‌തൂര്‍ബാ ദര്‍ശന വേദിയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തോണ്ടന്‍കുളങ്ങര ഗാന്ധിയന്‍ ദര്‍ശന വേദി ഹാളില്‍ കൂടിയ വനിതാ സമ്മേളനത്തില്‍ സംസ്‌ഥാന കണ്‍വീനര്‍ ഷീല ജഗധരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ദര്‍ശന വേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. വനിതകള്‍ക്ക്‌ തുല്യ പരിഗണനയല്ല വേണ്ടതെന്നും അതിലുപരിയായി കരുതലാണ്‌ സ്‌ത്രീ സമൂഹത്തിന്‌ നല്‍കേണ്ടത്‌ എന്ന്‌ ബേബി പാറക്കാടന്‍ പറഞ്ഞു. മിത്ര മണ്ഡലം ജില്ലാ സെക്രട്ടറി ആശാ കൃഷ്‌ണാലയം മുഖ്യ പ്രഭാഷണം നടത്തി. ശ്യാമള പ്രസാദ്‌, കുസുമം സെബാസ്‌റ്റ്യന്‍, ലൈസമ്മ ബേബി, സ്‌നേഹ ആന്റണി, എ. ജയശ്രീ, ജിജി തോമസ്‌, സുഹറ ബീവി എന്നിവര്‍ സംസാരിച്ചു.

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനില്‍ വനിതാ ദിനം ആഘോഷിച്ചു.മാനേജിങ്‌ ട്രസ്‌റ്റി ബ്രദര്‍ മാത്യു ആല്‍ബിന്റെ ഭാര്യ മേരി ആല്‍ബിനെ ജീവനക്കാര്‍ ആദരിച്ചു. മാത്യു ആല്‍ബിന്റെ ജയില്‍ വാസക്കാലത്ത്‌ മക്കളെ വളര്‍ത്താന്‍ വളരെ അധികം കഷ്‌ടപ്പെട്ട മേരി ആല്‍ബിന്‍ പിന്നീട്‌ ശാന്തി ഭവനിലെ അന്തേവാസികള്‍ക്ക്‌ ഭക്ഷണമൊരുക്കാനും അവരെ ശുശ്രൂഷിക്കാനുമായി ജീവിതംമാറ്റിവെക്കുക യായിരു ന്നു. ശാന്തിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഴ്‌സ് അമ്പിളി റാവു മേരി ആല്‍ബിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ശാന്തി ഭവനിലെ പ്രായം കൂടിയ സ്‌ത്രീ അന്തേവാസി അന്യസംസ്‌ഥാനക്കാരിയായ ഭുവനേശ്വരിയെ ബ്രദര്‍ മാത്യു ആല്‍ബിനും ആദരിച്ചു. ചടങ്ങില്‍ അന്തേവാസികളും ജീവനക്കാരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

എടത്വാ: ലോക വനിതാ ദിനത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതക ളെ ആദരിച്ചു. എടത്വാ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെയും മൂന്നാം വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനാചരണം സംയുക്‌തമായി ആചരിച്ചു. വനിതാ ദിനാചരണയോഗം മണ്ഡലം പ്രസിഡന്റ്‌ ആന്റണി കണ്ണംകുളം ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ പ്രസിഡന്റ്‌ ഷാജി പെരുവേലി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എടത്വാ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി ബിജോയെയും, മുതിര്‍ന്ന വനിതയായ സിസിലിയാമ്മ കുരുവിളയെയും (88) മണ്ഡലം പ്രസിഡന്റ്‌് പൊന്നാട അണിയിച്ച്‌ ആദരിച്ചു. ജോജി മോന്‍ കണ്ണങ്കുളം, അനിയന്‍ ചെക്കായില്‍, ജോബി വെടിക്കാരന്‍ പറമ്പ്‌, സുധ മൈലക്കോട്‌, റീന ആശാന്‍ പറമ്പ്‌, ഡെയ്‌സി, സുനി ആശാന്‍ പറമ്പ്‌, ജിജി മാളിയേക്കല്‍, സുജ ആശാന്‍ പറമ്പ്‌, റിന്‍സി കൊച്ചുപറമ്പ്‌, എന്നിവര്‍ പങ്കെടുത്തു. തലവടി ഗ്രാമ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാ ദിനാചരണം നടന്നു. കുടുംബശ്രീ പ്രസിഡന്റ്‌ ഉഷാരാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ്‌ മെമ്പര്‍ അജിത്ത്‌ പിഷാരത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ സെക്രട്ടറി സാറാമ്മ ബിജു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന വനിതകളായ സാവിത്രി എസ്‌, ശാന്തമ്മ, രാജമ്മ, തിലകമ്മ, സരസമ്മ കൃഷ്‌ണന്‍കുട്ടി, ഗോമതിയമ്മ, മുതിര്‍ന്ന സംരഭകരായ അനിതാ ശരികുമാര്‍, രാധികാമോള്‍, പ്രസന്ന കുമാരി, തങ്കമണി കെ. എ., യമുന, ജിനു സ്‌റ്റാന്‍ലി എന്നിവരെ ആദരിച്ചു.

ചേര്‍ത്തല: അക്ഷര ജ്വാല കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കലാ സാഹിത്യ സംഗമവും മുതിര്‍ന്ന വനിതാ പ്രതിഭകളെ ആദരിക്കലും ഒരുക്കി.കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ എം. കെ. ഷിബു ഉദ്‌ഘാടനം ചെയ്‌തു. വുഡ്‌ലാന്‍സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ ശര്‍മ്മിള ശെല്‍വരാജ്‌ അധ്യക്ഷത വഹിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍നിന്നും തെരഞ്ഞെടുത്ത 11 വനിതാ പ്രതിഭകളെ ആദരിച്ചു. വിജയന്‍ എരമല്ലൂര്‍, പി. എസ്‌.സുഗന്ധപ്പന്‍, രാജേന്ദ്രന്‍ തുറവൂര്‍, മീനാക്ഷിയമ്മ, ബാലമണിബാല, ഗീതാ കണിച്ചുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.

ചേര്‍ത്തല: താലുക്ക്‌ എന്‍.എസ്‌.എസ്‌. വനിതാ യുണിയന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനം പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതി ജഡ്‌ജി സുമി ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ സീമ അജികുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീകല സുഖാദിയ വനിതാദിന സന്ദേശം നല്‍കി. അധ്യാപിക ലാലി ആര്‍. പിള്ള മുഖ്യ അതിഥിയായി. വനിതാ യുണിയന്‍ സെക്രട്ടറി ആശ സന്തോഷ്‌, ട്രഷറര്‍ കെ.ആര്‍. ബിന്ദു, താലുക്ക്‌ എന്‍. എസ്‌. എസ്‌. യൂണിയന്‍ സെക്രട്ടറി എസ്‌. ജയകൃഷ്‌ണന്‍, അസിസ്‌റ്റന്റ്‌ സെക്രട്ടറി യു. ജയകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 09 Mar 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW