-->
അമ്പലപ്പുഴ: പൊടിശല്യത്താല്‍ വലഞ്ഞ് നാട്ടുകാര്‍. അമ്പലപ്പുഴ കച്ചേരി മുക്കിലാണ് അധികൃതരുടെ അനാസ്‌ഥയെത്തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും പൊടി ശല്യത്താല്‍ വലയുന്നത്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈന്‍ പുനഃസ്‌ഥാപിക്കുന്നതിനാണ് നിലവിലെ റോഡ് പൊളിച്ചത്. മൂന്ന് ദിവസത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉദ്യോഗസ്‌ഥര്‍ മടങ്ങി. എന്നാല്‍ റോഡ് റീ ടാര്‍ ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രദേശമാകെ പൊടി ശല്യത്താല്‍ വലഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ ക്കൊന്നും പൊടിശല്യം കാരണം ഇതിലേ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. റീ ടാറിങ് ചെയ്യുന്നതുവരെ ഇവിടെ നനക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.