-->
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യത്തിന് ഐ.സി.യു കിടക്കകളില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. ഐ.സി.യു സൗകര്യം ലഭിക്കാതെ ദിനംപ്രതി പത്തോളം രോഗികളെയെങ്കിലും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകേണ്ടി വരുന്നുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കി ലുമായി ആകെ 165 ഐ.സി.യു കിടക്കകളാണ് ഉള്ളത്. ഇതില്‍ 30 എണ്ണം തകരാറിലാണ്. ജി.ഐ.സി.യു - 5, സി.ടി.വി.എസ്-10, ട്രോമാ ഐ.സി.യു-9, കാത്ത് ഐ.സി.യു-9, സ്‌ട്രോക്ക് ഐ.സി.യു- 6, ട്രാന്‍സ്‌പ്ളാന്റ് ഐ.സി.യു- 2, ന്യൂറോ സര്‍ജറി ഐ.സി.യു - 8, യൂറോ ഐ.സി.യു-8, എം.ഐ.സി.യു- 11, എസ്.ഐ.സി.യു- 16, എസ്.ഡി ഐ..സി.യു-9, ഐ.സി.സി.യു- 14,പി.ഐ.സി.യു - 12, ഒ.ബി.എന്‍-12, ഐ.ബി.എന്‍-8, എസ്.എന്‍.ഡി.യു - 9, എല്‍. ആര്‍.ഐ.സി.യു -8 എന്നിങ്ങനെയാണ് കിടക്കകളുടെ എണ്ണം.
ദേശീയ പാതയില്‍ അപകടം ഉണ്ടാകുമ്പോള്‍ ഭാഗങ്ങളില്‍നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ആദ്യം എത്തിക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്. ദേശീയപാതയ്‌ക്കരികിലുള്ളതിനാല്‍ അപകടത്തില്‍പ്പെടുന്നവരെ ആദ്യം എത്തിക്കുന്നതും ഇവിടേക്കാണ്. ഇവിടെ ഐ.സി.യു കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന സമയനഷ്‌ടം രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. ഐ.സി.യു കിടക്കകള്‍ ലഭിക്കാത്തതിനാല്‍ ഇവിടെ എത്തിക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ പിന്നീട് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി കീശകീറുന്നത് പതിവ് കാഴ്‌ചയാണ്.