Tuesday, March 10, 2026 Last Updated 26 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.42 AM

ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു

uploads/news/2026/03/829095/2.jpg

മുട്ടങ്കര: കൃഷിക്ക്‌ അനുയോജ്യമായ രീതിയില്‍ ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നതായി മന്ത്രി ഒ. ആര്‍ കേളു. മുട്ടങ്കര ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. കബനി നദിയിലൂടെ കേരളത്തിനവകാശപ്പെട്ട ധാരാളം വെള്ളം ഒഴുകിപ്പോകുമ്പോഴും നദീതീരത്തെ മുട്ടങ്കര-കാടന്‍കൊല്ലി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ജലക്ഷാമം നേരിടുന്ന പ്രശ്‌നത്തിന്‌ പരിഹാരമായാണ്‌ ജലവിഭവ വകുപ്പ്‌ വിഭാവനം ചെയ്‌ത പദ്ധതിയാണ്‌ മുട്ടങ്കര ലിഫ്‌റ്റ് ഇറിഗേഷന്‍. 2.63 കോടി ചിലവിലാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്‌.
60 ഹെക്‌ടറോളം പ്രദേശത്തെ കൃഷിയിടങ്ങള്‍ക്ക്‌ ജലസേചന സൗകര്യം ലഭ്യമാക്കുകയും നൂറുകണക്കിന്‌ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമാകുകയും പദ്ധതിയാണ്‌ മുട്ടങ്കര ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി. കൃഷിക്കും കുടിവെള്ള ആവശ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതി ഉപയോഗപ്പെടുത്തണമെന്നും കൃഷിയെ സംരക്ഷിക്കുന്നത്‌ അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.മുമ്പ്‌ കാലാവസ്‌ഥയെ അടിസ്‌ഥാനമാക്കി കൃഷി ചെയ്‌തിരുന്നെങ്കിലും നിലവില്‍ കേരളത്തിലെ കാലാവസ്‌ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങള്‍ നിര്‍ണായകമാണെന്നും മന്ത്രി വ്യക്‌തമാക്കി. ജില്ലയില്‍ ഇതിനോടകം നിരവധി ജലസേചന പദ്ധതികള്‍ നടപ്പാക്കിയതായും മന്ത്രി അറിയിച്ചു. കാവേരി നദീജല തര്‍ക്കത്തില്‍ കേരളത്തിന്‌ അനുകൂലമായി വന്ന വിധിയുടെ പശ്‌ചാത്തലത്തില്‍ മുട്ടങ്കര ഇറിഗേഷന്‍ പദ്ധതിക്ക്‌ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി കൃഷിയെ വീണ്ടും ശക്‌തിപ്പെടുത്തണം. കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്‌തിപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി.
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ജേക്കബ്‌ സെബാസ്‌റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ നഗരസഭ ആരോഗ്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷിബു ജോര്‍ജ്‌, കൗണ്‍സിലര്‍ ലിസ്സി ജോസ്‌, ബത്തേരി മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എ.എസ്‌. സുരേഷ്‌ കുമാര്‍, അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ സി. സുരേഷ്‌, പാടശേഖര സമിതി പ്രതിനിധികളായ കെ.കെ. അഭിലാഷ്‌, ജോണ്‍ മങ്ങാട്ടുകട്ടയില്‍, മാനന്തവാടി സബ്‌ ഡിവിഷന്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പി. സരിന്‍, കണ്‍വീനര്‍ സുനീഷ്‌ ഗോപി, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ജോസ്‌ സി. തോമസ്‌, ബാബു പാറപ്പുറം, കെ.എ. ബിജു, പദ്ധതി കോണ്‍ട്രാക്‌ടര്‍ സലാം, ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 08 Mar 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW