Wednesday, March 11, 2026 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.42 AM

കര്‍ഷകര്‍ക്കെതിരേയുള്ള ജപ്‌തി നടപടികള്‍ അവസാനിപ്പിക്കണം: ഐ.സി ബാലകൃഷ്‌ണന്‍

ബത്തേരി: ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ കേരള ബാങ്ക്‌ ഉള്‍പ്പെടെ സ്വീകരിക്കുന്ന ജപ്‌തി നടപടികള്‍ക്കെതിരെ ശക്‌തമായി പ്രതിഷേധിക്കുന്നതായി ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ അറിയിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ായത്തുകളില്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരെയാണ്‌ ബാങ്ക്‌ ജപ്‌തി നടപടികളുമായി മുന്നോട്ടു വന്നിട്ടുള്ളത്‌ കര്‍ഷകരുടെ ഉത്‌പന്നങ്ങളുടെ വിലക്കുറവും കാലാവസ്‌ഥാ വ്യതിയാനവും കൊണ്ട്‌ കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്‌.
ദൈനംദിന ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കെതിരെ ജപ്‌തി നടപടികള്‍ സ്വീകരിക്കുന്നത്‌ മനുഷ്യത്വരഹിതമാണെന്ന്‌ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ്‌ എത്രയും പെട്ടെന്ന്‌ ഈ വിഷയത്തില്‍ ഇടപെടണമെന്നും കര്‍ഷകര്‍ക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്‌തമായ ജനകീയ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്നും ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയതായും എം.എല്‍.എ അറിയിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW