Thursday, March 12, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.42 AM

ആത്മഹത്യ മുനമ്പില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം: കാത്തോലിക്ക കോണ്‍ഗ്രസ്‌

പുല്‍പ്പള്ളി: ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും, വിളനാശവും, വന്യമൃഗ ആക്രമണവും, കാലാവസ്‌ഥ വ്യതിയാനവും മൂലം കാര്‍ഷിക വൃത്തി വന്‍ദുരന്തമായിരിക്കുന്ന സമയത്ത്‌ ഇടിത്തീപോലെ ബാങ്കുകളുടെ ജപ്‌തി നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌ ബാങ്ക്‌ വായ്‌പ്പാ എടുത്ത്‌ കൃഷി ചെയ്‌തിരിക്കുന്ന കര്‍ഷകരെ ആത്മഹത്യമുനമ്പില്‍ എത്തിച്ചിരിക്കുകയാണ്‌. ജില്ലയില്‍ പ്രത്യേകിച്ച്‌ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും കൃഷിയേ ആശ്രയിച്ചാണ്‌ അവരുടെ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും വീടുനിര്‍മ്മാണവും ചികില്‍ത്സയുമെല്ലാം നടക്കുമെന്ന കാഴ്‌ചപ്പാടിലൂടെയാണ്‌ അവര്‍ ലോണ്‍ എടുക്കാന്‍ തയ്യാറാകുന്നത്‌. എന്നാല്‍ കൃഷി നശിച്ചതോടെ എല്ലാം തകര്‍ന്ന കര്‍ഷകര്‍ക്ക്‌ തിരിച്ചടവിനുള്ള സാവകാശം നല്‍കാതെ ജപ്‌തി നടപടികളിലേക്ക്‌ നീങ്ങുന്ന ബാങ്ക്‌ അധികാരികളുടെ നടിപടികളെ അംഗീകരിക്കാനാവില്ല. ആത്മാഭിമാനമുള്ളവരാണ്‌ കര്‍ഷകര്‍ അവര്‍ എടുത്ത വയ്‌പ്പാ തിരിച്ചടക്കും പക്ഷേ അതിനുള്ള സാവകാശം അവര്‍ക്ക്‌ നല്‍കണം. പലിശയിളവ്‌ നല്‍കുന്നതോടൊപ്പം എല്ലാം തകര്‍ന്ന, തിരിച്ചടവ്‌ ശേഷിയില്ലാത്തവരുടെ വായ്‌പ്പ കുടിശ്ശിക എഴുതിത്തള്ളുകയും വേണം. രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകജനതയെ അവരുടെ ദുരിതകാലത്ത്‌ ചേര്‍ത്തുപിടിക്കാന്‍ ബാങ്കുകളും കേന്ദ്ര-സംസഥാന സര്‍ക്കാരുകളും തയ്യാറാകണമെന്നും ജപ്‌തിനടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ദുരന്തമുഖത്തു നിന്നും കരകയറാന്‍ ആവശ്യമായ ധനാസഹായമുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ എത്രയും പെട്ടെന്ന്‌ സ്വീകരിക്കണമെന്നും കാത്തോലിക്ക കോണ്‍ഗ്രസ്‌ ?ോബല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. കെ.പി. സാജു കൊല്ലപ്പിള്ളില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 08 Mar 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW