Wednesday, March 11, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.42 AM

ടൗണ്‍ഷിപ്പ്‌ ലോക മാതൃക: പി.പി സുനീര്‍ എം.പി

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ്‌ ലോക മാതൃകയാണെന്ന്‌ സി.പി.ഐ സംസ്‌ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍ പറഞ്ഞു. ടൗണ്‍ഷിപ്പ്‌ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നത്‌. ഇത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ഇച്‌ഛാശക്‌തിയാണ്‌ കാണിക്കുന്നത്‌. സി.പി.ഐ സംസ്‌ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി, ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം ടി. മണി, കര്‍പ്പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍, ലോക്കല്‍ സെക്രട്ടറി ഹംസ തുര്‍ക്കി, അഡ്വ. എം. ജയ പ്രമോദ്‌, റിയാസ്‌. സി.പി, കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ്‌ ചെയര്‍ പേഴ്‌സണ്‍ എസ്‌. സൗമ്യ, സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Sunday 08 Mar 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW