-->
അടൂര്‍: ഏറത്ത് പഞ്ചായത്തിലെ തുവയൂര്‍ വടക്ക് ദളവാ ജംഗ്‌ഷനില്‍ കര്‍ഷകകൂട്ടായ്‌മ രൂപം കൊണ്ടു. കര്‍ഷകര്‍ ഉല്‌പാദിപ്പിക്കുന്ന കാര്‍ഷീക വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും വിഷരഹിത പച്ചക്കറികളും മറ്റ് കാര്‍ഷീക ഉല്‌പന്നങ്ങളും ലഭ്യമാക്കാനുമാണ് കര്‍ഷകവിപണി.
അന്നന്നത്തെ മാര്‍ക്കറ്റ് വില അടിസ്‌ഥാനമാക്കിയാണ് വില നിശ്‌ചയിക്കുന്നത്. കര്‍ഷകവിപണിക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പയര്‍, പാവല്‍, ചീര, ഇഞ്ചി, ചേമ്പ്, ചേന, കാച്ചില്‍, ചീനി, മുളക് തുടങ്ങിയ കാര്‍ഷിക വിളകളും വീടുകളില്‍ കര്‍ഷകര്‍ ഉല്‌പാദിപ്പിക്കുന്ന അച്ചാറിനിങ്ങള്‍, ചമ്മന്തിപ്പൊടി, ഉപ്പേരി ഇനങ്ങള്‍ വീട്ടില്‍ പാകപ്പെടുത്തുന്ന ഉല്‌പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്. എന്റെ ആരോഗ്യം എന്റെ സമ്പത്ത് എന്നതാണ് കര്‍ഷ ക കൂട്ടായ്‌മയുടെ ആപ്‌തവാക്യം. തുവയൂര്‍ വടക്ക് ദളവാ നഗറില്‍ ഏതാനും ആള്‍ക്കാര്‍ ഒരുമിച്ച് ചിന്തിച്ചതിന്റെ ഭാഗമായാണ് നാട്ട് വിപണി യാഥാര്‍ത്ഥ്യമായത്. എല്ലാ ഞായറാഴ്‌ചയും വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. കര്‍ഷകര്‍ അവരുടെ സാധനങ്ങള്‍ കൊണ്ടുവന്ന് പായ്‌ക്ക്ക്ക് ചെയ്‌ത് വില ഒട്ടിച്ച് വില്‌പനയ്‌ക്കായി വയ്‌ക്കും. വനിതകള്‍ക്ക് കൃഷിയിലൂടെ സ്വയംപര്യാപ്‌തത നേടാനുള്ള ഒരു പ്രോത്സാഹനം കൂടിയാണ് ഈ സംരംഭം. വിഷമുക്‌തമായ പച്ചക്കറികളും മറ്റും ലഭ്യമാക്കുന്നതിലൂടെ മികച്ച ആരോഗ്യവും കൂടാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‌പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പിക്കാനും ഈ കൂട്ടായ്‌മ കൊണ്ട് കഴിയുന്നുണ്ട്.