-->
പത്തനംതിട്ട: പാചക വാതക വിതരണത്തില്‍ പണ്ടേ ദുര്‍ബലയായ പത്തനംതിട്ട ജില്ലയില്‍ പുതിയ വില വര്‍ധനകൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിക്കും.ഇപ്പോള്‍ സിലിണ്ടര്‍ ബുക്ക് ചെയ്‌ത് 3 ദിവസത്തിനുള്ളില്‍ വിതരണം ഉണ്ടാകും എന്ന് പറയുന്നുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടത്തും ഇത് നടക്കുന്നില്ല.ഇതിന് പല കാരണങ്ങളാണ് ് വിതരണ ഏജന്‍സികള്‍ പറയുന്നത്.
ബോട്ട്‌ലിങ് പ്ലാന്റിലെ മെല്ലെപ്പോക്ക് സമരത്തിന് പിന്നാലെ നടക്കുന്ന സുരക്ഷാ പരിശോധനയുടെ പേരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാച കവാതക വിതരണം വൈകിയത്. സിലി ണ്ടര്‍ ബുക്ക് ചെയ്‌ത് ഒരു മാസമായിട്ടും ലഭിക്കുന്നില്ലെന്ന് പലയിടത്തും ഉപയോക്‌താക്കള്‍ പരാതി ഉന്നയിച്ചിരുന്നു.അടൂര്‍,കൊടുമണ്‍ മേഖലയില്‍ ഇതിനെതിരെ പ്രതിഷേധ സമരവും നടന്നു.
കൊച്ചിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ തൊഴിലാളി യൂണിയന്‍ മെല്ലെപ്പോക്ക് സമരത്തിലായതിനാലാണ് സിലിണ്ടര്‍ വൈകുന്നതെന്നായിരുന്നു ഏജന്‍സി കള്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ ഇതിന് അയവ് വന്നപ്പോള്‍ സുരക്ഷാ പരിശോധനയ്‌ക്കായി ഉന്നത ഉദ്യോഗസ് ഥര്‍ കേന്ദ്രത്തില്‍നിന്ന് എത്തിയെന്നും ഇത് മൂലമാണ് വൈകുന്നതെന്നും പിന്നീട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമരം തുടരുന്നത് തിരിച്ചടിച്ചേക്കാമെന്ന നേതൃത്വത്തിന്റെ വില യിരുത്തല്‍ മൂലം സി.ഐ.ടി.യു സമരത്തില്‍ നിന്നും പിന്നോക്കം പോകുകയും ചെയ്‌തു.. നേരത്തെ മെല്ലെപ്പോക്കിനെത്തുടര്‍ന്ന് ഏജന്‍സികളി ലേക്ക് ലോഡ് അയയ്‌ക്കുന്നത് വൈകി യിരുന്നു. ഇതോടെ ഗ്രാമീണ മേഖലക ളില്‍ സിലിണ്ടര്‍ക്ഷാമം രൂക്ഷമാകുക ആയിരുന്നു.
പ്ലാന്റില്‍ വാര്‍ഷിക പരിശോധന ആരംഭിച്ചത് സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കി. ലോഡ് നിറക്കാനായി എത്തുന്ന ലോറി പ്രവേശനത്തിനുപോലും നിയന്ത്രണം ഉണ്ടായി. വാഹനവുമായി പ്ലാന്റ് വളപ്പിലേക്കു പ്ര വേശിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിരവധി രേഖകള്‍ ഹാജരാക്കേണ്ടിവന്നു . ഇതെല്ലാം ലോഡ് കയറ്റി തിരിച്ചെത്തുന്നതിനുള്ള കാലതാമസത്തിനും കാരണമായി. സ്വാഭാവികമായും പാചകവാത ക സിലിണ്ടര്‍ വിതരണവും ഇതേത്തുടര്‍ന്നു വൈകിയാണ് നടന്നത്.
ഇതോടെ സി ലിണ്ടര്‍ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവരുടെ എണ്ണം കൂടി.
വാണിജ്യ സിലിണ്ടര്‍ വാങ്ങാന്‍ പലരും നിര്‍ബ ന്ധിതരാകുന്നുമുണ്ട്. ഇത്തരത്തില്‍ ഉപഭോക്‌താക്കള്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇപ്പോള്‍ വില വര്‍ധനവും നിയന്ത്രണവും ഉണ്ടായിട്ടുള്ളത്.ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വില വര്‍ധിപ്പിച്ചതിന് പുറമെ അടുത്ത ബുക്കിങ്ങിനായി മൂന്നാഴ്‌ചക്കാലം കാത്തിരിക്കേണ്ടിയും വരും.
ഇങ്ങനെ 21 ദിവസം കഴിഞ്ഞ് ബുക്ക് ചെയ്‌താല്‍ അടുത്ത സിലിണ്ടര്‍ എത്ര നാള്‍ കഴിഞ്ഞ് ലഭിക്കും എന്നതിലും ഉറപ്പില്ല.
വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിക്കുകയും അതിന്റെ ലഭ്യത കുറയുകയും ചെയ്‌തിട്ടുണ്ട്.ഇതോടെ വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
നിയമ സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഗ്യാസ് വിതരണത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളെ ബാധിക്കാനാണ് സാധ്യത.എന്നാല്‍ യുദ്ധ ഭീഷണി പറഞ്ഞ് കേന്ദ്രവും ഇവരെ കുറ്റപ്പെടുത്തി സംസ്‌ഥാനവും രംഗത്തെത്തിയിട്ടുണ്ട്.